ഹമാസിന്റെ നിരായുധീകരണം പൂർത്തിയാകാതെ ഗസ്സയിൽ നിന്ന് ഇസ്റാഈൽ പിന്മാറില്ലെന്ന് ബോർഡ് ഓഫ് പീസ്

Wait 5 sec.

വെസ്റ്റ് ജറുസലേം | ഹമാസിന്റെ ആയുധങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നത് വരെ ഗസ്സയിൽ നിന്നുള്ള ഇസ്റാഈൽ സൈന്യത്തിന്റെ പിന്മാറ്റം ഉണ്ടാകില്ലെന്ന് യു എസ് നേതൃത്വത്തിലുള്ള ബോർഡ് ഓഫ് പീസ്. ബോർഡ് ഓഫ് പീസ് ഡയറക്ടർ നിക്കോളായ് മ്ലാഡെനോവും ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വെസ്റ്റ് ജറുസലേമിൽ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം പുറത്തുവന്നത്.കഴിഞ്ഞ വ്യാഴാഴ്ച യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച കരാറിനെക്കുറിച്ച് ഇസ്റാഈലിൽ അതൃപ്തി ഉയർന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. ഹമാസ് മധ്യസ്ഥർക്ക് നൽകിയ ഉറപ്പ് പോലെ നിരായുധീകരണം പൂർണ്ണമായ ശേഷം മാത്രമേ യെല്ലോ ലൈനിന് പുറത്തേക്ക് ഇസ്റാഈൽ സൈന്യത്തിന്റെ പിന്മാറ്റം നടക്കൂ എന്ന് ബോർഡ് ഓഫ് പീസ് പ്രസ്താവനയിൽ അറിയിച്ചു. ലഘു ആയുധങ്ങൾ, ഭാരിച്ച ആയുധങ്ങൾ, തുരങ്കങ്ങൾ എന്നിവക്കെല്ലാം ഇത് ബാധകമാണ്. ഗസ്സയിൽ ആയുധങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുക, തോക്കിന്റെ ഭരണത്തിൽ നിന്ന് സിവിലിയൻ ഭരണത്തിലേക്ക് കാര്യങ്ങൾ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ബോർഡ് ഓഫ് പീസ് അവകാശപ്പെട്ടു.അതേസമയം ഇസ്റാഈൽ തങ്ങളുടെ ഭാഗം നടപ്പാക്കാതെ കരാർ നടപ്പിലാക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾക്കിടയിൽ ഗസ്സയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്താൻ മ്ലാഡെനോവ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. 2025 ഒക്ടോബറിലെ വെടിനിർത്തലിന് ശേഷവും ആക്രമണം തുടരുന്ന ഇസ്റാഈൽ 1200 ലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്.ആക്രമണങ്ങളെ ഈജിപ്ത്, ഖത്തർ, തുർക്കിയെ എന്നീ മധ്യസ്ഥ രാജ്യങ്ങൾ സംയുക്തമായി അപലപിച്ചു. തങ്ങളും മറ്റ് ഫലസ്തീൻ ഗ്രൂപ്പുകളും വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിന് തയ്യാറാണെന്നും മധ്യസ്ഥരിൽ നിന്ന് വ്യക്തമായ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഹമാസ് വ്യക്തമാക്കി.2023 ഒക്ടോബർ മുതൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 73,000 ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.Content Highlights:The US-led Board of Peace confirmed that Israeli military withdrawal from Gaza will only occur after Hamas completely disarms its weapons and tunnels. Director Nickolay Mladenov met Benjamin Netanyahu in West Jerusalem to discuss the framework amid ongoing strikes and Israeli internal pushback.