ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിനും നടി തൃഷ കൃഷ്ണനുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. ചെന്നൈ നീലങ്കരൈയിലെ സ്വവസതിയിൽ നിന്നാണ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.നാടകീയ നീക്കങ്ങൾക്ക് ഒടുവിലായിരുന്നു അറസ്റ്റ്. കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയതോടെ സ്റ്റാലിന്റെ വീടിനുമുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. ഇതേ തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് ഉദയനിധി സ്റ്റാലിനെ പോലീസ് കൊണ്ടുപോയത്.കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡി എം കെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. തമിഴ്‌നാടിന് ഒരു തുള്ളി കാവേരി വെള്ളം പോലും ലഭിക്കാത്ത അവസ്ഥയിലും മുഖ്യമന്ത്രിക്ക് യാതൊരു ആശങ്കയുമില്ലെന്ന് പറഞ്ഞ് ഉദയനിധി ജോസഫ് വിജയെയെ വിമർശിക്കുകയായിരുന്നു. പ്രസംഗത്തിനിടയിൽ സദസ്സിൽ ഉണ്ടായിരുന്ന ചിലർ നടി തൃഷയുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതോടെ പ്രസംഗം നിർത്തി ഉദയനിധി സഭ്യമല്ലാത്ത രീതിയിൽ ദ്വയാർഥ പ്രയോഗം നടത്തുകയായിരുന്നു.ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടി വി കെ) ബി ജെ പിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പരാമർശം അശ്ലീലവും അങ്ങേയറ്റം അപലപനീയവുമാണെന്ന് നേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ ഉദയനിധിക്കെതിരെ വ്യാപക പരാതികൾ ഉയരുകയും ദേശീയ വനിതാ കമ്മീഷനിലും പോലീസിലും പരാതി നൽകപ്പെടുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.Content Highlights:DMK leader Udhayanidhi Stalin was arrested from his home following a political row over alleged derogatory remarks made against Tamil Nadu Chief Minister C Joseph Vijay and actor Trisha Krishnan during a Cauvery dispute rally in Thanjavur.