അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

Wait 5 sec.

കൊച്ചി| മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി. കേസിലെ വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.ഇനി സമയപരിധി നീട്ടിനല്‍കില്ലെന്നും നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നും ഹൈക്കോടതി പറഞ്ഞു. കേസിന്റെ വിചാരണ വൈകുന്നതിനെതിരേ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം.2018 ജൂലൈ രണ്ടിന് എസ് എഫ് ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ 30 പ്രതികളാണുള്ളത്. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 16 പേര്‍ക്കെതിരേ 1500 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.2018 സെപ്തംബര്‍ 26ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ വിചാരണ അകാരണമായി നീണ്ട് പോകുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.Content Highlights:The Kerala High Court has directed the Ernakulam Principal Sessions Court to conclude the trial and deliver the verdict in the Abhimanyu murder case within four months. The order comes on a petition filed by Abhimanyu’s mother. The High Court stated no further time extension will be granted.