കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ല

Wait 5 sec.

എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാലക്കാട് സ്വദേശിനിയായ അമൃതയെ ആണ് ഇന്നലെ മുതൽ കാണാതായത്. കോഴിക്കോട് മെഡിക്കൽ കോളജിലെ എം ബി ബി എസ് വിദ്യാർഥിനിയാണ് അമൃത. വിദ്യാർത്ഥിനിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.ALSO READ: നിയമന വിവാദത്തിൽ ഷിബു ബേബി ജോണും; വനംവകുപ്പിനെതിരെ കേസ് നടത്തുന്നയാൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി പരിസ്ഥിതി സംഘടനഡോക്ടറെ കാണാൻ പോവുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് പോവുകയായിരുന്നു അമൃത. പരീക്ഷാ ടെൻഷനിലായിരുന്നു വിദ്യാർഥിനി എന്ന് സഹപാഠികൾ പറയുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥിനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായും കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായും കണ്ടെത്തിയിട്ടുണ്ട്.ENGLISH SUMMARY: MBBS student of Kozhikode Medical College has been reported missing. Police have intensified efforts to trace Amrutha, a native of Palakkad, who has been missing since yesterday.The post കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ല appeared first on Kairali News | Kairali News Live.