ലോകകപ്പ് ഫുട്ബോളിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ബൂട്ടണിയുന്ന ഇത്തവണത്തെ ലോകകപ്പ് മത്സരത്തിൽ സ്വിറ്റ്സ്വർലാൻ്റിനെ നേരിടുന്ന ഖത്തർ ടീമിൽ ഉൾപ്പെട്ട തലശ്ശേരിയുടെ അഭിമാന ഭാജനമായ തഹ്സീൻ മുഹമ്മദ് ജംഷീദിന് വിജയാശംസകൾ അർപ്പിച്ച് തലശ്ശേരി സ്റ്റേഡിയത്തിൽ ഷൂട്ടൗട്ട് പ്രദർശന മത്സരം സംഘടിപ്പിച്ചു. തലശ്ശേരി റോവേഴ്സ് ഫുട്ബോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷൂട്ടൗട്ടിൽ കുട്ടികൾക്ക് പുറമെ പ്രായ വ്യത്യാസമില്ലാതെ നിരവധിപേർ പങ്കെടുത്തു.ALSO READ: ഖത്തറിന്റെ കാവൽക്കാരൻ; അറിയാം സ്വിറ്റസർലണ്ടിന്റെ ആക്രമണങ്ങളെ നിർവീര്യമാക്കിയ ഗോളി ആബുനാദയെ പറ്റിതലശ്ശേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. പ്രജീഷ് ഉദ്ഘാടനം ചെയ്തു. റോവേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് അനിൽ എടത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് വി.മുകുന്ദൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.റഷീദ് , പി. മുഹമ്മദ് സുഹൈൽ, പി.കെ. സുരേഷ് , കെ എം. എസ് . ബാബു, കെ. സന്തോഷ് കുമാർ, കെ. കൃഷ്ണകുമാർ ,സി എ അബൂബക്കർ, കെ. വി. ഗോകുൽ ദാസ്, സി. ടി. കെ. അഫ്സൽ, അഫ്സൽ ആദിരാജ, വി. അസ്സു, പി. ഹനീഫ, ഖാലിദ്, സദാനന്ദൻ എന്നിവർ പങ്കെടുത്തു.The post ലോകകപ്പിൽ ബൂട്ടണിയുന്ന മലയാളിയ്ക്കായി ഇവിടെ സലാം; തഹ്സീൻ മുഹമ്മദ് ജംഷീദിന് ആശംസകൾ നേർന്ന് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി appeared first on Kairali News | Kairali News Live.