കഞ്ചാവ് ലഹരിയിൽ വീടിനുള്ളിൽ ഗ്യാസുകുറ്റി തുറന്നു വെച്ച് യുവാവിന്റെ പരാക്രമം. കോട്ടയം കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിം ആണ് വീടിനുള്ളിൽ ഗ്യാസുകുറ്റി തുറന്നു വെച്ച് ഭീതി സൃഷ്ടിച്ചത്. ഇയാളെ മുണ്ടക്കയം പൊലീസ് പിടികൂടി. പൊലീസും ഫയർഫോഴ്സും എത്തി ഏറെ നേരം നടത്തിയ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാനും ശ്രമിച്ചു.ALSO READ: നിയമന വിവാദത്തിൽ ഷിബു ബേബി ജോണും; വനംവകുപ്പിനെതിരെ കേസ് നടത്തുന്നയാൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി പരിസ്ഥിതി സംഘടനരാവിലെ മുതൽ വീട്ടിൽ ബഹളമായിരുന്നെന്ന് അയൽവാസികൾ പറയുന്നു. ബഹളം സഹിക്കാൻ കഴിയാതെ വന്നതോടെ ഇബ്രാഹിമിന്റെ മാതാവും ഇളയ സഹോദരിയും വീടുവിട്ട് ഇറങ്ങി. ഇതോടെയാണ് യുവാവ് വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് കുറ്റിയും തുറന്നുവച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് വാഹനത്തിൽ നിന്നും ചാടിയതിനെ തുടർന്ന് യുവാവിന് പരുക്കും ഏറ്റിട്ടുണ്ട്.ENGLISH SUMMARY: A youth allegedly under the influence of cannabis created panic by opening an LPG cylinder inside his house in KottayamThe post കഞ്ചാവ് ലഹരിയിൽ യുവാവിന്റെ പരാക്രമം; വീടിനുള്ളിൽ ഗ്യാസുകുറ്റി തുറന്നു വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു appeared first on Kairali News | Kairali News Live.