ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ വിമർശനവുമായി ഡിവൈഎഫ്ഐ. മൂന്നു കിലോ കഞ്ചാവ് പിടിച്ച വീട്ടിൽ നിന്നുള്ള നേതാവിനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയതിൽ ആണ് വിമർശനം. ലഹരിക്കെതിരെ തൂഫാൻ പ്രഖ്യാപിച്ച ചെന്നിത്തലയുടെ സ്റ്റാഫിൽ നഹാസ് പത്തനംതിട്ടയെ നിയമിച്ചതിനാണ് വിമർശനം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.കേരളത്തിലാകെ ലഹരിക്കെതിരെ തൂഫാൻ പ്രഖ്യാപിച്ച ചെന്നിത്തല സ്വന്തം ഓഫിസിൽ ഇരുത്തിയിരിക്കുന്ന നേതാവിന്റെ വീട്ടിൽ നിന്നുമാണ് എക്സൈസ് 3 കിലോ കഞ്ചാവ് പിടിച്ചത് എന്ന് പോസ്റ്റിൽ പറയുന്നു. പത്തനംതിട്ടയിൽ മാത്രം ഒതുങ്ങിയിരുന്ന കഞ്ചാവ് കച്ചവടം കേരളത്തിലാകെ വ്യാപിപ്പിക്കാൻ ആണോ ചെന്നിത്തല ഈ നേതാവിനെ ആഭ്യന്തര മന്ത്രിയുടെ തന്നെ ഓഫിസിൽ ഇരുത്തിയിരിക്കുന്നത് എന്നും പോസ്റ്റിലൂടെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം ചോദിക്കുന്നു.ALSO READ: ‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞ് തുടങ്ങണം’: വിഡി സതീശനെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻപോസ്റ്റിന്റെ പൂർണരൂപംകള്ളനെ തന്നെ താക്കോൽ ഏൽപ്പിച്ച് ചെന്നിത്തല. കേരളത്തിലാകെ ലഹരിക്കെതിരെ തൂഫാൻ പ്രഖ്യാപിച്ച ചെന്നിത്തല സ്വന്തം ഓഫിസിൽ ഇരുത്തിയിരിക്കുന്ന നേതാവിന്റെ വീട്ടിൽ നിന്നുമാണ് എക്സൈസ് 3 കിലോ കഞ്ചാവ് പിടിച്ചത്.പത്തനംതിട്ടയിൽ മാത്രം ഒതുങ്ങിയിരുന്ന കഞ്ചാവ് കച്ചവടം കേരളത്തിലാകെ വ്യാപിപ്പിക്കാൻ ആണോ ചെന്നിത്തല ഈ നേതാവിനെ ആഭ്യന്തര മന്ത്രിയുടെ തന്നെ ഓഫിസിൽ ഇരുത്തിയിരിക്കുന്നത്.The post ‘കള്ളനെ തന്നെ താക്കോൽ ഏൽപ്പിച്ച് ചെന്നിത്തല’; മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 3 കിലോ കഞ്ചാവ് പിടിച്ച വീട്ടിൽ നിന്നുള്ള നേതാവുമെന്ന് ഡിവൈഎഫ്ഐ നേതാവ് appeared first on Kairali News | Kairali News Live.