ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനനെ സ്ഥലംമാറ്റിയതിൽ പുതിയ ന്യായീകരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഡി എച്ച് എസ്, യുഡിഎഫ് സർക്കാരുമായി പൂർണ്ണമായും സഹകരിക്കുന്നില്ലെന്നും, നിപ പരിശോധന ഫലം പുറത്തുവന്ന കാര്യം മന്ത്രിയെ വൈകി അറിയിച്ചതുമാണ് സ്ഥലംമാറ്റം കാരണമെന്നാണ് പുതിയ ന്യായീകരണം. ആരോഗ്യ വകുപ്പിൽ ഏകോപനം ഇല്ലായ്മയുടെ കാര്യം ശരിവെക്കുന്നതാണ് മന്ത്രിയുടെ പുതിയ ന്യായീകരണം.പകർച്ചവ്യാധി വർദ്ധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്ന ഡോ കെ ജെ റീന 15 ദിവസം അവധി ആവശ്യപ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡി എച്ച് എസിനെ സ്ഥലം മാറ്റിയത് എന്നാണ് മന്ത്രി മുരളീധരന്റെ ആദ്യത്തെ ന്യായീകരണം. എന്നാൽ രണ്ടര ദിവസത്തെ അവധി മാത്രം ആവശ്യപ്പെട്ട് റീന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നതോടെ മന്ത്രിയുടെ ആരോപണം പൊളിഞ്ഞു. ശബരിമല ഡ്യൂട്ടിക്ക് ഡോക്‌ടർമാരെ അയക്കില്ലെന്ന് റീന ദേവസ്വം വകുപ്പിന് കത്തയച്ചെന്ന കാര്യമാണ് പിന്നീട് റീനയ്ക്കെതിരെ ഉയർത്തിയത്. എന്നാൽ, മേയ് 20 ന് ദേവസ്വം കമ്മീഷണർക്ക് അയച്ച കത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വിവരിക്കുന്നതിനോടൊപ്പം ശാശ്വത പരിഹാരം വേണമെന്ന നിർദ്ദേശം മാത്രമാണ് കത്തിൽ ഉള്ളത്. ജീവനക്കാരെ നൽകില്ലെന്ന് നിലപാടില്ല. ഇതിനുശേഷമാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയതിൽ പുതിയ ന്യായീകരണവുമായി മന്ത്രി മുരളീധരൻ രംഗത്ത് വന്നത്.ALSO READ: ‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞ് തുടങ്ങണം’: വിഡി സതീശനെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻയുഡിഎഫ് സർക്കാരിൻ്റെ ചട്ടവിരുദ്ധ സ്ഥലം മാറ്റത്തെ എതിർത്തതാണ് റീനയുടെ സ്ഥലംമാറ്റത്തിന് വഴിവച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 30 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥയോടുള്ള നീതി നിഷേധമാണിതെന്നാണ് ഉയർന്ന വിമർശനംThe post ‘ഡി എച്ച് എസ് യുഡിഎഫ് സർക്കാരുമായി പൂർണമായും സഹകരിക്കുന്നില്ല’; കെ ജെ റീനനെ സ്ഥലംമാറ്റിയതിൽ പുതിയ ന്യായീകരണവുമായി മന്ത്രി കെ മുരളീധരൻ appeared first on Kairali News | Kairali News Live.