ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതിനൊന്നാം ഉറൂസ് മുബാറകിന് പ്രൗഢ സമാപ്തി

Wait 5 sec.

മഞ്ചേശ്വരം |  മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയും, സമസ്ത കേന്ദ്ര മുശാവറ അംഗവും, നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ നാലു ദിവസം നീണ്ടുനിന്ന പതിനൊന്നാമത് ഉറൂസ് മുബാറകിന് തബറുക് വിതരണത്തോടെ പ്രൗഢ സമാപ്തി. മൗലിദ് മജ്‌ലിസിന് മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കി. സമസ്ത ഉപാധ്യക്ഷന്‍ അമീനുശരീഅ: സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി.സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് സീതി തങ്ങള്‍ മൊഗ്രല്‍, സയ്യിദ് മുസ്തഫ സിദ്ദീഖി മമ്പുറം , സയ്യിദ് മുഈനുദ്ദീന്‍ തങ്ങള്‍ പാവൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മുഹമ്മദ് സഖാഫി പാത്തുര്‍, സുലൈമാന്‍ കരിവള്ളൂര്‍, സകരിയ ഫൈസി മജിര്‍പളള, അബുബക്കര്‍ മുസ്ലിയാര്‍ ബൊള്‍മാര്‍, ഹസന്‍ സഅദി അല്‍ അഫ്‌ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി , ഇബ്രഹിം ഫൈസി ഉദ്യവര്‍ , കെ.കെ.എം സഖാഫി സുരിബൈല്‍, അബുബക്കര്‍ ലതീഫി എന്‍മൂര്‍, ഉമര്‍ സഖാഫി തലക്കി, അബ്ദുല്‍ ഹമീദ് സഖാഫി ബാകിമാര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഇസ്മയില്‍ സഅദി പാറപളളി, പി.ബി ബശീര്‍ പുളിക്കുര്‍, കെ.എം അബുബക്കര്‍ സിദ്ദീഖ് മൊണ്ടുഗൊളി, ഹസന്‍ കുഞ്ഞി മള്ഹര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.