സർക്കാരിന്റെ നിപ പ്രതിരോധ പാളിച്ചകൾക്കിടയിൽ ആരോഗ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ച് ആശങ്കയറിയിച്ച് ബേപ്പൂർ എംഎൽഎ പിഎ മുഹമ്മദ് റിയാസ്. നിപ സ്ഥിരീകരിക്കപ്പെട്ട മണ്ഡലത്തിന്റെ എം.എൽ.എ എന്ന നിലയിൽ, പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും അടിയന്തര ആവശ്യങ്ങളും കോഴിക്കോട് ഇന്ന് എത്തിയ ആരോഗ്യ മന്ത്രി ശ്രീ കെ മുരളീധരനെ നേരിൽ കണ്ട് അറിയിച്ചതായി അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചു.ജനങ്ങളുടെ സുരക്ഷയും പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയതായി അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ആരോഗ്യവകുപ്പ് നടപ്പാക്കുന്ന നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധി എന്ന നിലയിൽ തുടർന്നും പിന്തുണ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രിയെ അദ്ദേഹം അറിയിച്ചു.also read; ‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞ് തുടങ്ങണം’: വിഡി സതീശനെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻകേരളത്തിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ താളം തെറ്റിയ അവസ്ഥയിൽ കോഴിക്കോട് പ്രതിഷേധവുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ രംഗത്ത് വന്നിരുന്നു. കോഴിക്കോട് കൺട്രോൾ റൂമിന് മുന്നിലാണ് അദ്ദേഹം കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനം കൃത്യമായി നടക്കാത്ത അവസ്ഥയാണുള്ളത്. ആരോഗ്യമന്ത്രി കെ മുരളീധരൻ കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താത്തതിൽ ആയിരുന്നു എംഎൽഎയുടെ പ്രതിഷേധം.The post ജനങ്ങളുടെ ആശങ്കകളും അടിയന്തര ആവശ്യങ്ങളും നേരിൽ കണ്ട് അറിയിച്ചു; ആരോഗ്യമന്ത്രി കെ മുരളീധരനെ സന്ദർശിച്ച് പിഎ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.