യുഡിഎഫ് ഗവൺമെൻറ് പിഎം ശ്രീയിൽ മലക്കംമറിഞ്ഞു; മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് മനസ്സിലായെന്ന് ബിനോയ് വിശ്വം

Wait 5 sec.

പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് ഗവൺമെൻറ് മലക്കം മറിഞ്ഞെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി പറയുന്ന അവകാശ വാദം തുറന്നുകാട്ടപ്പെട്ടുവെന്നും നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന അദ്ദേഹം നെഹ്റുവിൻറെ പുസ്തകങ്ങൾ വായിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.വാക്കാണ് പ്രധാനം എന്നുപറഞ്ഞ മുഖ്യമന്ത്രി വിഡി സതീശൻ പിഎം ശ്രീയിൽ വാക്കു മാറ്റിയെന്നും മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് മനസ്സിലായെന്നും ബിനോയ് വിശ്വം പറഞ്ഞു. മുസ്ലിം ലീഗ്, എംഎസ്എഫ്, യൂത്ത് ലീഗ് എല്ലാവരും അവരുടെ പഴയ പ്രസ്താവനകൾ പരിശോധിക്കണമെന്നും എന്തിനെയാണോ എതിർത്തത് അതിനാണ് ഇന്നവർ കൂട്ടുപിടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.Also Read: വിഡി സതീശന്റെ സംഘപരിവാർ വിധേയത്വം വ്യക്തം; മണ്ണിട്ടുമൂടിയ പിഎംശ്രീ പദ്ധതിയെ കുഴിമാന്തി എടുത്തു തലയിൽ വെച്ചിരിക്കുന്നു യുഡിഎഫ്: എം സ്വരാജ്ഇത് വിദ്യാർഥികളോട് കാണിക്കുന്ന കൊടിയവഞ്ചനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പിഎം ശ്രീയോട് ആദ്യം എതിർപ്പ് രേഖപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും പിഎം ശ്രീ എന്ന് പറഞ്ഞാൽ വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പ് ചൂണ്ടിക്കാണിച്ചപ്പോൾ അത് ഉൾകൊള്ളാൻ കഴിയുന്ന ഒരു എൽഡിഎഫ് ഗവൺമെൻ്റ് ഇവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഒപ്പ് വെച്ചു എങ്കിലും അതിൽ നിലപാട് മാറ്റിയെന്നും അത് രഹസ്യമായിട്ട് അല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിനു കത്ത് നൽകിയിരുന്നെനും ബിനോയ് വിശ്വം പറഞ്ഞു. പണം കിട്ടുന്നത് എസ്എസ്‌കെക്കാണെന്നും അത് നൽകാൻ കേന്ദ്രം ഭരിക്കുന്ന ഗവൺമെൻ്റ് ബാധ്യസ്ഥനാണെന്നും അതിന് പിഎം ശ്രീയുമായി കൂട്ടി കെട്ടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അപ്പുറത്ത് ബിജെപിയും മോദിയും ആണെങ്കിൽ ഒന്നും നടപ്പിലാക്കാനുള്ള ഗഡ്സ് മുഖ്യമന്ത്രിക്ക് ഇല്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു.The post യുഡിഎഫ് ഗവൺമെൻറ് പിഎം ശ്രീയിൽ മലക്കംമറിഞ്ഞു; മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് മനസ്സിലായെന്ന് ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.