പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വസ്തുത വിരുദ്ധ ആരോപണങ്ങൾക്കെതിരെ സമൂഹമാധ്യമത്തിലും പ്രതിഷേധം ശക്തം. നിരവധി ഫേസ്ബുക്ക് പോസ്റ്റുകളാണ് മുഖ്യമന്ത്രിയുടെ കള്ളങ്ങളുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളത്.ഔദ്യോഗിക രേഖ ഔദ്യോഗിക ഫയലിൽ ഇരിക്കുമ്പോൾ നടപടികൾ നിർത്താൻ കത്തയച്ചിട്ടില്ലെന്ന തരത്തിലുള്ള കള്ളമെന്തിനാണ് മുഖ്യമന്ത്രി പറയുന്നതെന്ന് ഫേസ്ബുക്കിൽ ചോദ്യമുയരുന്നു. കലാധരൻ ടി പിയാണ് ഇങ്ങനെയൊരു പോസ്റ്റിട്ടിരിക്കുന്നത്. സ്യയം പരിഹാസ്യനാകാനാണോ മുഖ്യൻ്റെ ശ്രമമെന്നും ചോദിക്കുന്നു. മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.Also read:‘അടികൊള്ളുന്നത് ചെണ്ടയ്ക്കും പ്രതിഫലം മാരാർക്കും എന്നത് എത്രകാലം തുടരും’? റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി ബന്ധം; യുത്ത് കോൺഗ്രസിൽ അതൃപ്തിഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപംഒരു ഔദ്യോഗിക രേഖ ഔദ്യോഗിക ഫയലിൽ ഇരിക്കെ അങ്ങനെ ഒന്നില്ലെന്ന് പറയേണ്ട ആവശ്യമെന്ത്? സ്വയം പരിഹാസ്യനാകാനാണോ മുഖ്യൻ്റെ മുഖ്യ ശ്രമം. പി എം ശ്രീയുടെ ഗുണദോഷങ്ങൾ അല്ല ഈ പോസ്റ്റിന് ലക്ഷ്യം. ആധികാരികമായ തട്ടിപ്പ് വർത്തമാനം ഭൂഷണമല്ല എന്ന് മാത്രം.കഷ്ടംThe post ഔദ്യോഗിക രേഖ ഔദ്യോഗിക ഫയലിൽ ഇരിക്കെ അങ്ങനെ ഒന്നില്ലെന്ന് പറയേണ്ട ആവശ്യമെന്ത്? വിഡി സതീശനെതിരെ സമൂഹമാധ്യമത്തിലും പ്രതിഷേധം appeared first on Kairali News | Kairali News Live.