തിരുവനന്തപുരം | പനി ഭീതിക്കിടെ പകര്‍ച്ചവ്യാധി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് മരണം. ഷിഗെല്ല ബാധിച്ച് ഒരാളും ഡെങ്കി ബാധിച്ച് രണ്ടുപേരും വയറിളക്ക രോഗം ബാധിച്ച് ഒരാളുമാണ് മരിച്ചത്. ഇന്ന് 12,191 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. 12 പേര്‍ക്കാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത്.ഒരാള്‍ക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. പ്രതിദിന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 100 കടന്നു. 105 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പ്രതിദിന പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി പന്ത്രണ്ടായിരത്തിനും പതിമൂവായിരത്തിനും മുകളിലാണ്.കോഴിക്കോട് ജില്ലയിലെ നിപാ ബാധിതന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. മഴക്കാല പൂര്‍വശുചീകരണത്തിലെ പോരായ്മകള്‍ കണക്കിലെടുത്താണ് തീരുമാനം.വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും. ഷിഗെല്ല ഉള്‍പ്പെടെയുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. Content Highlights:Four deaths from infectious diseases were reported in Kerala today amidst rising fever scares. Over 12,000 people sought medical treatment while 12 Shigella cases and one Japanese Encephalitis case were confirmed. A three-day dry day will be observed across the state for disease prevention.