വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് പഠന പദ്ധതി നടപ്പാക്കാനുള്ള പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള മന്ത്രിസഭാ തീരുമാനത്തോട് വകുപ്പ് മന്ത്രി എൻ. ശംസുദ്ദീനും എൽ.ഡി.എഫ് കാലത്ത് ഈ പദ്ധതിക്കെതിരെ ‘ജിഹാദ്’ പ്രഖ്യാപിച്ച മുസ്ലിം ലീഗിനും എന്താണ് പറയാനുള്ളതെന്ന് ഐ.എൻ.എൽ. പി.എം ശ്രീയെ തങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും ചവറ്റുകൊട്ടയിലാണ് അതിൻ്റെ സ്ഥാനമെന്നും പലവട്ടം തൊണ്ടകീറി അലറിയ കെ.എം ഷാജി ഉൾപ്പെടെയുള്ള ലീഗ് നേതൃത്വത്തിന് ഇപ്പോൾ മിണ്ടാട്ടം മുട്ടിയ അവസ്ഥയാണെന്നും ഐ.എൻ.എൽ വിമർശിച്ചു.പിണറായി സർക്കാരിന്റെ കാലത്ത് സർവശിക്ഷാ പദ്ധതി (എസ്.എസ്.കെ) ക്കായുള്ള തുകയ്ക്കുവേണ്ടി അപേക്ഷിച്ചപ്പോൾ 2022 മുതൽ പി.എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിടാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ പി.എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിട്ട് എസ്.എസ്.കെ പദ്ധതിയുടെ ഫണ്ട് വാങ്ങുകയാണുണ്ടായതെന്നും ഐ.എൻ.എൽ വ്യക്തമാക്കി. അതിനെയാണ് ഇടതു സർക്കാർ പി.എം ശ്രീ പദ്ധതിക്കായി ഒപ്പിട്ടു എന്ന കള്ള പ്രചാരണം നടത്തി പൊതുജനത്തെ കബളിപ്പിച്ചതെന്നും ഇടതു സർക്കാരിനെതിരെ ജനവികാരം തിരിച്ചുവിട്ടതെന്നും ഐ.എൻ.എൽ വിമർശിച്ചു.Also Read: അനുവാദമില്ലാതെ അവധി ദിനത്തില്‍ ഫയലുകള്‍ പുറത്തുകൊണ്ടുപോയെന്ന് പരാതി; ദേവസ്വംബോര്‍ഡിന്റെ തിരുവല്ല അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഓഫീസില്‍ പരിശോധന നടത്തി വിജിലന്‍സ് സംഘംന്യൂനപക്ഷങ്ങളെ ഇത്രമാത്രം തെറ്റിദ്ധരിപ്പിച്ച ഒരു വിഷയം വേറെ ഉണ്ടായിരുന്നില്ല. ആർ.എസ്.എസും ബി.ജെ.പിയുമായി ചേർന്ന് ഗവർണറുടെ കൃപാശിസ്സുകളോടെ, വി.ഡി സതീശൻ നടപ്പാക്കുന്ന കാവിവത്ക്കരണ പദ്ധതി, പി എം ശ്രീ അജണ്ടകൾ വരുന്നതോടെ പൂർണ്ണതയിലെത്തുമെന്നുറപ്പാണെന്നും ഐ.എൻ.എൽ പറഞ്ഞു. പി.എം ശ്രീ നടപ്പാക്കുന്ന ഉപസമിതി ചെയർമാനായി ലീഗ് മന്ത്രി ശംസുദ്ദീനെത്തന്നെ തെരഞ്ഞെടുത്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ ആർ.എസ്.എസ് തന്ത്രം അപാരം തന്നെയെന്നും കേരളത്തിൻ്റെ മതനിരപേക്ഷ സംസ്കൃതിയെ പിച്ചിച്ചീന്തുന്ന യു.ഡി.എഫ് സർക്കാരിൻ്റെ ഈ നീക്കത്തെ മതേതര ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.The post പി.എം ശ്രീ പദ്ധതി: വിദ്യാഭ്യാസ മന്ത്രിക്കും മുസ്ലിം ലീഗിനും ഇനി എന്താണ് പറയാനുള്ളതെന്ന് ഐ.എൻ.എൽ appeared first on Kairali News | Kairali News Live.