ദേവസ്വംബോര്‍ഡിന്റെ തിരുവല്ല അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. അനുവാദമില്ലാതെ അവധി ദിനത്തില്‍ ഫയലുകള്‍ പുറത്തുകൊണ്ടുപോയെന്ന പരാതിയിലാണ് ബുധനാഴ്ച പരിശോധന നടന്നത്. ശ്രീവല്ലഭ ക്ഷേത്രത്തിലെ മേല്‍ശാന്തിയെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറും, സബ് ഗ്രൂപ്പ് ഓഫിസറും അവധി ദിവസം പുറത്തേക്ക് കൊണ്ടുപോയെന്നാണ് പരാതി.അസിസ്റ്റന്റ് കമ്മിഷണര്‍ സ്ഥലം മാറി പോയതിനാല്‍ മറ്റൊരു ഉദ്യോഗസ്ഥക്കാണ് നിലവിലെ ചുമതല. സ്ഥലം മാറി പോയ അസിസ്റ്റന്റ് കമ്മിഷണര്‍ ഫയലുകള്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥ വിജിലന്‍സിന് മൊഴി നല്‍കിയതായാണ് സൂചന. സബ് ഗ്രൂപ്പ് ഓഫിസറോടും വിശദീകരണം തേടി.Also Read: യുഡിഎഫ് ഗവൺമെൻറ് പിഎം ശ്രീയിൽ മലക്കംമറിഞ്ഞു; മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് മനസ്സിലായെന്ന് ബിനോയ് വിശ്വംമേല്‍ശാന്തിയെ സ്ഥലം മാറ്റിയതില്‍ നിയമ നടപടി നടക്കുന്നതിനാല്‍ ഫയലുകള്‍ അഭിഭാഷകനെ കാണിക്കാന്‍ കൊണ്ടു പോയെന്നാണ് ജീവനക്കാര്‍ വിജിലന്‍സിനോട് പറഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ വിജിലന്‍സ് സംഘം പ്രതികരിച്ചില്ല.The post അനുവാദമില്ലാതെ അവധി ദിനത്തില് ഫയലുകള് പുറത്തുകൊണ്ടുപോയെന്ന് പരാതി; ദേവസ്വംബോര്ഡിന്റെ തിരുവല്ല അസിസ്റ്റന്റ് കമ്മീഷ്ണര് ഓഫീസില് പരിശോധന നടത്തി വിജിലന്സ് സംഘം appeared first on Kairali News | Kairali News Live.