പി എം ശ്രീ പദ്ധതി മരവിപ്പിക്കല്‍: എല്‍ ഡി എഫ് കേന്ദ്രത്തിനയച്ച കത്ത് പുറത്ത് ; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

Wait 5 sec.

തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട ശേഷം പദ്ധതി മരവിപ്പിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കത്ത് നല്‍കിയില്ലെന്നും പദ്ധതിക്കായി പണം കൈപറ്റിയെന്നുമുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ വാദങ്ങള്‍ പൊളിയുന്നു.എല്‍ ഡി എഫ് സര്‍ക്കാര്‍ 2025 നവംബര്‍ 12 ന് കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത് വന്നു. കത്ത് നല്‍കിയതായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞിരുന്നു. പി എം ശ്രീയില്‍ ആശങ്കകള്‍ ഉണ്ടെന്നും മന്ത്രിസഭാ ഉപസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ ധാരണാ പത്രവുമായി മുന്നോട്ട് പോകരുതെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്.ഇതോടൊപ്പം പി എം ശ്രീയുമായി ബന്ധപ്പെട്ട് മുന്‍സര്‍ക്കാര്‍ പണം വാങ്ങിയെന്നും മുഖ്യമന്ത്രി കള്ളം പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേരളത്തിന് നല്‍കിയത് പി എം ശ്രീ ഫണ്ടല്ല, എസ് എസ് കെ ഫണ്ടെന്നായിരുന്നു കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. പി എം ശ്രീ ഫണ്ട് വങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും വ്യക്തമാക്കിയിരുന്നു. കൂടാതെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതെല്ലം മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളിക്കളയുന്നതാണ്. Content Highlights:A leaked letter reveals that the LDF government had officially requested the Center to freeze the PM SHRI scheme pending a cabinet subcommittee report. This directly contradicts the opposition’s claims that no such communication was sent. Furthermore, the Central Education Ministry confirmed that the funds released were for SSK and not the PM SHRI project.