പിഎം ശ്രീ പദ്ധതിയിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. ബിജെപിയുമായുള്ള ഡീലിലെ വ്യവസ്ഥയും യുഡിഎഫ് പാലിച്ചിരിക്കുന്നുവെന്ന് വീണാ ജോര്‍ജ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.പിഎം ശ്രീയിൽ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചത്രേ, അല്ല എങ്ങനെ ‘വിഷം’ ഇറക്കാതിരിക്കുമെന്നും വീണ വിമർശിച്ചു. കൊടുത്ത വാക്കാണല്ലോ വാക്കെന്നും ആർക്കു കൊടുത്ത വാക്കാണെന്നു നമുക്കിപ്പോൾ സംശയം ഇല്ലല്ലോയെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. ഭരണത്തിലെത്തി ആദ്യ മാസം പൂർത്തിയാകുമ്പോൾ ബിജെപിയുമായുള്ള ഡീലിലെ ഈ വ്യവസ്ഥയും യുഡിഎഫ് പാലിച്ചിരിക്കുന്നുവെന്നും അവർ പറഞ്ഞു.The post പിഎം ശ്രീ: വാക്കാണല്ലോ വാക്ക്, ബിജെപിയുമായുള്ള ഡീലിലെ വ്യവസ്ഥയും യുഡിഎഫ് പാലിച്ചിരിക്കുന്നുവെന്ന് വീണാ ജോര്ജ് appeared first on Kairali News | Kairali News Live.