‘അടിപൊളി മച്ചാനേ…’; സ്വതസിദ്ധമായ കമന്ററിയിലൂടെ ആരാധകരെ കയ്യിലെടുത്ത് ഐ.എം വിജയനും ഷൈജു ദാമോദരനും

Wait 5 sec.

ലോകകപ്പ് ഫുട്ബോളിൽ സ്പെയിനെതിരെ ക്യാബോ വെർദെ നാശത്തിയ ഐതിഹാസിക പോരാട്ടത്തെ കൂടുതൽ മനോഹരമാക്കി കമന്ററി ബോക്സിൽ ഐ.എം വിജയന്റെയും ഷൈജു ദാമോദരന്റെയും സംഭാഷണങ്ങൾ. സ്പാനിഷ് ആക്രമണങ്ങളുടെ മുന ഒന്നിന് പിന്നാലെ ഒന്നായി കുഞ്ഞൻ ആഫ്രിക്കൻ ദ്വീപ് രാഷ്ട്രം ഓടിച്ചു കളയുമ്പോൾ അതിന്റെ ആവേശം ലക്ഷക്കണക്കിന് മലയാളി ആരാധകരുടെ ചെവിയിലെത്തിച്ചത് തനതു ശൈലിയിലുള്ള ഐ.എം വിജയന്റെയും ഷൈജു ദാമോദരന്റെയും സംഭാഷണങ്ങളായിരുന്നു.ക്യാബോ വെർദെ ഗോൾകീപ്പർ വോസിൻഹയുടെ രക്ഷാപ്രവർത്തനങ്ങൾ കണ്ട് “അടിപൊളി മച്ചാനേ…” എന്ന് ആവേശത്തോടെ പ്രതികരിച്ചത്തിനു പിന്നാലെ കയ്യിൽ മരുന്നുള്ള ടീമാണ് ട്ട” എന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയന്റെ തൃശൂർ ശൈലിയിലുള്ള കമന്റ് ആരാധകർക്ക് കൗതുകമായി. കൂടാതെ സ്പെയിന്റെ ആക്രമണങ്ങളെ തടഞ്ഞുനിർത്തിയ കാബോ വെർദെ പ്രതിരോധത്തെ കുറിച്ച് “ഈ ഡിഫൻസ് ശരിക്കും കൊതിപ്പിക്കുകയാണ്” എന്നും വിജയൻ അഭിപ്രായപ്പെട്ടു. സ്പാനിഷ് യുവതാരം ലാമിൻ യമാലിനെയും അദ്ദേഹം വെറുതെ വിട്ടില്ല. “യമാൽ വന്നു കളി വേറെ ലെവലായി… ചെക്കൻ എന്തേലും ഒന്ന് ചെയ്യട്ടേ” എന്നായിരുന്നു സ്പെയിൻ ഗോളൊന്നും നേടാനാകാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കമന്റ്.Also Read: കറുത്ത കുതിരകളായി ക്യാബോ വെർദെ; ലോകകപ്പിൽ സ്പാനിഷ് പടയെ സമനിലയിൽ തളച്ചുഅതേസമയം ഷൈജു ദാമോദരനും ഒട്ടും പിന്നിലായിരുന്നില്ല. “സ്പെയിൻ കോച്ചിനെ ഓർത്ത് വിഷമം തോന്നുന്നു. 80 മിനുറ്റായിട്ടും ഗോളില്ലാത്തതിൽ എന്തൊരു വിഷമമായിരിക്കുമല്ലേ?…സ്പെയ്നെ ഈ ഡിഫൻസ് നിലം തൊടീപ്പിക്കുന്നില്ല” എന്നായിരുന്നു ഷൈജുവിന്റെ തമാശ കലർന്ന പരാമർശം. കളിക്കളത്തിലെ ക്യാബോ വെർദെയുടെ പോരാട്ടവീര്യവും കമന്ററി ബോക്സിലെ ഈ കൂട്ടുകെട്ടിന്റെ സംഭാഷണങ്ങളും മലയാളി ആരാധകർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല.The post ‘അടിപൊളി മച്ചാനേ…’; സ്വതസിദ്ധമായ കമന്ററിയിലൂടെ ആരാധകരെ കയ്യിലെടുത്ത് ഐ.എം വിജയനും ഷൈജു ദാമോദരനും appeared first on Kairali News | Kairali News Live.