ഫിഫ ലോകകപ്പ് 2026: ചരിത്രഗോൾ നേടി കുറസാവോ; ആദ്യ പകുതിയിൽ ജർമനിക്ക് മുൻതൂക്കം

Wait 5 sec.

ഫിഫ ലോകകപ്പ് 2026-ൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് മുന്നിൽ കുറസാവോ പൊരുതുന്നു. ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ നേടിയ ജർമൻ പടയ്ക്കെതിരെ ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോ ഒരു ഗോൾ തിരിച്ചടിച്ചിട്ടുണ്ട്.ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ കളിയുടെ ആറാം മിനുട്ടിൽ തന്നെ ഫെലിക്സ് നെമെച്ച ജർമനിയെ മുന്നിലെത്തിച്ചു.മത്സരം മറ്റൊരു ഏകപക്ഷീയമായ പോരാട്ടമാകും എന്ന് പ്രതീക്ഷിച്ച കാണികളെയും ഫുട്ബോൾ പ്രേമികളെയും ഞെട്ടിച്ച് 21-ാം മിനുറ്റിൽ കുഞ്ഞു കരീബിയൻ രാഷ്ട്രം തിരിച്ചടിച്ചു. ജർമൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലിവാനോ കോമെനെൻസിയ ആണ് ജർമൻ വല കുലുക്കിയത്. തുടർന്ന് ഇരു ടീമുകളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായ് കളം നിറഞ്ഞു. കേരളത്തിലെ ഏതെങ്കിലും ഒരു ചെറു നഗരത്തിന്റെ അത്ര മാത്രം ജനസംഖ്യ ഉള്ള രാജ്യം ശെരിക്കും ജർമൻ പടയെ വെള്ളം കുടിപ്പിച്ചു.Also Read:ബ്രസീൽ ആരാധകനായ സജി ചെറിയാൻ ഇത്തവണ ലോകകപ്പിൽ പിന്തുണയ്ക്കുക ഈ കുഞ്ഞൻ രാജ്യത്തിനെഎന്നാൽ അനുഭവസമ്പത്തിന്റെ കരുത്തിൽ തിരിച്ചെത്തിയ ജർമനി ആദ്യ പകുതിയുടെ അവസാനഘട്ടത്തിൽ വീണ്ടും ലീഡ് പിടിച്ചു. 39ആം മിനുട്ടിൽ കോർണറിൽ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ വലയിലെത്തിച്ച നിക്കോ ഷ്ലോട്ടർബെക്കാണ് ജർമനിക്ക് ലീഡ് സമ്മാനിച്ചത്. ഇതിനു പിന്നാലെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് കൈ ഹാവെർട്സ് ജർമനിയുടെ ലീഡ് ഉയർത്തി.FIFA World Cup 2026: Curacao scores historic goal; Germany takes lead in first halfThe post ഫിഫ ലോകകപ്പ് 2026: ചരിത്രഗോൾ നേടി കുറസാവോ; ആദ്യ പകുതിയിൽ ജർമനിക്ക് മുൻതൂക്കം appeared first on Kairali News | Kairali News Live.