ഫുട്ബോൾ ഗോൾ നേടുന്നവന്റെ മാത്രം കളിയല്ല , ഗോൾ അടിപ്പിക്കുന്നവന്റെ കൂടിയാണ്. പലപ്പോഴും അത്തരം കളിക്കാർ ആണ് നിർണായക നിമിഷങ്ങളിൽ ടീമിനെ മുന്നോട്ട് നയിക്കുന്നത്. അത്തരം ഒരു താരമാണ് ജർമനിയുടെ ഈ ലോകകപ്പിലെ പ്രതീക്ഷയായ കായി ഹാവെർട്സ്. കഴിഞ്ഞ ദശകത്തിൽ ജർമൻ ഫുട്ബോളിലെ ഏറ്റവും വലിയ പ്രതിഭകളിലൊരാളായി ഉയർന്നുവന്ന ഹാവെർട്സിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല.ബുണ്ടസ് ലീഗ ക്ലബ് ആയ ബയർ ലെവർകൂസണിൽ മധ്യനിരയിലും മുന്നേറ്റനിരയിലും താരമായും ഒരുപോലെ തിളങ്ങാൻ കഴിഞ്ഞ ചെറുപ്പക്കാരനെ ഇംഗ്ലീഷ് ക്ലബ്ബ്കളും ശ്രദ്ധിച്ചു തുടങ്ങി. അധികം വൈകാതെ താരം ചെൽസിയിലേക്കു കൂടുമാറി. ഏറെ വിജയങ്ങളും നേട്ടങ്ങളും കൊയ്ത ആ കാലഘട്ടത്തിൽ ആണ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗോൾ 2021 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്കോർ ചെയ്യുന്നത്.Also Read:വരവറിയിച്ച് ജർമനി; ലോകകപ്പിൽ കുറസാവോയെ തകർത്തത് 7-1ന്എന്നാൽ അതിന് ശേഷം കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആഴ്‌സണിലേക്കു കൂടു മാറിയതോടെ താരത്തിന്റെ കഷ്ടകാലം തുടങ്ങി. ഫോം നഷ്ടവും വിമർശനങ്ങളും അദ്ദേഹത്തെ തളർത്തി. എന്നാൽ തോറ്റു കൊടുക്കാൻ ആ ചെറുപ്പക്കാരൻ തയ്യാറായില്ല. വിമർശനങ്ങളിൽ തളരാതെ , കാലു കൊണ്ട് പരിഹസിച്ചവർക്കു മറുപടി നൽകി താരം ഒടുവിൽ ഇന്ന് ലോകകപ്പിൽ ജർമനിയുടെ കുന്തമുനയായി മാറിക്കഴിഞ്ഞു. ആദ്യ മത്സരത്തിൽ കുറസാവോയ്‌ക്കെതിരെ ഇരട്ട ഗോളുമായി പ്ലയെർ ഓഫ് ദി മാച്ച് നേട്ടം സ്വന്തമാക്കിയ താരം ജർമനിയുടെ ഈ ലോകകപ്പിലെ വിജയപരാജയങ്ങളിൽ നിർണ്ണായക പങ്കു വഹിക്കും എന്നത് ഉറപ്പാണ്.The post വിമർശനങ്ങളെ മറികടന്ന് വിജയത്തിലേക്ക്; അറിയാം ജർമനിയുടെ പ്രതീക്ഷയായ കായി ഹാവെർട്സിനെ പറ്റി appeared first on Kairali News | Kairali News Live.