വരവറിയിച്ച് ജർമനി; ലോകകപ്പിൽ കുറസാവോയെ തകർത്തത് 7-1ന്

Wait 5 sec.

ഫിഫ ലോകകപ്പ് 2026-ൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് മികച്ച തുടക്കം. .ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് പോരാട്ടത്തിൽ കുറസാവോയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് മുൻചാമ്പ്യന്മാർ തകർത്തത്.ആദ്യപകുതിയിൽ മൂന്നു ഗോളുകൾ നേടിയ ജർമൻ പടയ്ക്കെതിരെ ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോ ഒരു ഗോൾ തിരിച്ചടിച്ച് അട്ടിമറിയുടെ മണം നൽകിയെങ്കിലും രണ്ടാം പകുതിയിൽ ജർമൻ പട കളിയുടെ നിയന്ത്രണം പൂർണ്ണമായും പിടിച്ചടക്കി.Also Read:ഫിഫ ലോകകപ്പ് 2026: ചരിത്രഗോൾ നേടി കുറസാവോ; ആദ്യ പകുതിയിൽ ജർമനിക്ക് മുൻതൂക്കംജർമനിക്കായി കൈ ഹാവെർട്സ് രണ്ടു ഗോളുകൾ നേടിയപ്പോൾ ഫെലിക്സ് എൻമെച്ച , നിക്കോ ഷ്ലോട്ടർബെക്ക്, ജമാൽ മുസിയാല, നഥാനിയൽ ബ്രൗൺ, ഡെനിസ് ഉണ്ടാവ് എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു. കുറസാവോയ്ക്ക് വേണ്ടി  21-ാം മിനുറ്റിൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലിവാനോ കോമെനെൻസിയ ജർമൻ വല കുലുക്കി. ഇന്നത്തെ വിജയത്തോടെ ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ നേടുന്ന രാജ്യം എന്ന റെക്കോർഡും ജർമ്മനി സ്വന്തം പേരിലാക്കി.The post വരവറിയിച്ച് ജർമനി; ലോകകപ്പിൽ കുറസാവോയെ തകർത്തത് 7-1ന് appeared first on Kairali News | Kairali News Live.