ഉപാസനയുടെ ഒന്നാം വാര്‍ഷികം തൃശൂരില്‍ നടന്നു

Wait 5 sec.

തൃശൂര്‍ |  കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്മയായ ഉപാസനയുടെ ഒന്നാം വാര്‍ഷികം തൃശൂരില്‍ നടന്നു. അഡ്വ. രവി ചങ്കത്ത് ഉദ്ഘാടനം ചെയ്തു. ഡോ. വടക്കുംപാട്ട് നാരായണന്‍ വിളക്കുകൊളുത്തി. മാള മോഹനന്‍ മുഖ്യാതിഥി ആയിരുന്നു.ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച കലാകാരന്മാരെ ആദരിച്ചു. തിരുവില്വാമല ഹരിഗോവിന്ദന്‍ അഷ്ടപദി പാടി. പ്രസിഡന്റ് കൂറ്റംമ്പിള്ളി വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാദൂര്‍ മഠം രാമചന്ദ്രന്‍, കുന്നം വിജയന്‍, ഹരികൃഷ്ണന്‍ നമ്പീശന്‍, വി ശ്രീനിവാസന്‍ സംസാരിച്ചു.