സൗജന്യ യാത്ര വെള്ളത്തിൽ വരച്ച വര; തൃശൂർ ജില്ലയിൽ ഓർഡിനറി ബസുകളുടെ എണ്ണത്തിൽ കുറവ്

Wait 5 sec.

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പദ്ധതി നടപ്പിലാകുമ്പോൾ തൃശൂർ ജില്ലയിൽ ഓർഡിനറി ബസുകളുടെ എണ്ണത്തിൽ കുറവ്. നിരത്തിൽ ഓടുന്ന ബസുകളിൽ വേണ്ടത്ര ജീവനക്കാരില്ലെന്നും പരാതി. 200 ഓളം ഓർഡിനറി സർവീസുകൾ ഉണ്ടായിരുന്ന ജില്ലകളിൽ ഇപ്പോൾ 150 ഓളം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.യു.ഡി.എഫ് അധികാരത്തിൽ വരുന്നതിനു മുന്നേ പ്രഖ്യാപിച്ച പദ്ധതിയാണ് സ്ത്രീകൾക്കുള്ള സൗജന്യ യാത്ര. യാതൊരു വിധ പഠനവും നടത്താതെയുള്ള പ്രഖ്യാപനം കാര്യത്തോട് അടുത്തപ്പോൾ കോടികളുടെ നഷ്ടം സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞപ്പോൾ, യുഡിഎഫ് സർക്കാർ കളം മാറ്റി ചവിട്ടി. കെഎസ്ആർടിസിയിലെ എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നത് ഓർഡിനറി ബസുകളിലേക്ക് മാത്രമാക്കി ചുരുക്കി.also read; കിങ്ങിണിക്കുട്ടന് മരണമില്ല; ശതാഭിഷേകം നാടകത്തിലെ കഥാപാത്രം ജനിച്ചിട്ട് 31 വർഷങ്ങൾതൃശൂർ ജില്ലയിലെ വിവിധ ഡിപ്പോകളിൽ കഴിഞ്ഞ കാലങ്ങളിൽ 200 ഓളം ഓർഡിനറി സർവീസുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 150 ഓളം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഓർഡിനറി ബസുകളുടെ കുറവ് മൂലം സൗജന്യ യാത്ര എല്ലാ വനിതകൾക്കും പ്രയോജനപെടില്ലായെന്ന് സ്ത്രീയാത്രക്കാരും പറയുന്നു.നിലവിലുള്ള ബസുകൾ ഓടിക്കാൻ മതിയായ ജീവനക്കാരും ജില്ലയിൽ ഇല്ല. അധിക ദൂരയാത്ര ബസുകളിലേ ജീവനക്കാരെ ഓർഡിനറിലേക്ക് മാറ്റിയാൽ അത് പ്രതിസന്ധി രൂക്ഷമാക്കും. ഇരിഞ്ഞാലക്കുട ഡിപ്പോയിൽ 8 ഓർഡിനറി ബസുകൾ ഉണ്ടെങ്കിലും നാലു ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.. ബസുകളിൽ ചിലത് കട്ടപ്പുറത്തായി കിടക്കുന്നുമുണ്ട്.The post സൗജന്യ യാത്ര വെള്ളത്തിൽ വരച്ച വര; തൃശൂർ ജില്ലയിൽ ഓർഡിനറി ബസുകളുടെ എണ്ണത്തിൽ കുറവ് appeared first on Kairali News | Kairali News Live.