ഖൗഖി രക്ഷകനായി; ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ച് ഖത്തർ

Wait 5 sec.

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ബി മത്സരത്തിൽ ഖത്തറിനെതിരെ സമനില വഴങ്ങി സ്വിറ്റ്സർലൻഡിന് . സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. കളിയുടെ 17-ാം മിനിറ്റിൽ റിമോ ഫ്രോയ്ലറിനെ ഖത്തർ ഗോൾകീപ്പർ അബുനാദ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ബ്രിൽ എംബോളോയാണ് സ്വിറ്റ്സർലൻഡിനെ മുന്നിലെത്തിച്ചത്.അതേസമയം രണ്ടാം പകുതിയിൽ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ അഹമ്മദ് നൽകിയ ക്രോസ് മികച്ച ഹെഡ്റിലൂടെ വലയിലെത്തിച്ച് പ്രതിരോധ താരം ബൗലേം ഖൗഖി  ഖത്തറിന് വിലപ്പെട്ട സമനില സമ്മാനിച്ചു.ലോകകപ്പ് ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ പോയിന്റുകൾ ആയിരുന്നു അത്.Also Read:ഫിഫ ലോകകപ്പ് 2026: ആദ്യ പകുതിയിൽ ലീഡ് നേടി സ്വിറ്റ്സർലൻഡ്, ഖത്തറിനെതിരെ ഒരു ഗോളിന് മുന്നിൽനേരത്തെ കളിയിലുടനീളം ലഭിച്ച അര ഡസനിലേറെ അവസരങ്ങൾ കളഞ്ഞു കുളിച്ച സ്വിസർലണ്ടിന് കളിതീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ഗോൾ വഴങ്ങിയത് വലിയ തിരിച്ചടിയായി.മത്സരത്തിലുടനീളം വ്യക്തമായ മേൽക്കൈ സ്വിറ്റ്സർലൻഡിനായിരുന്നു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഖത്തർ ഗോൾകീപ്പർ അബുനാദയുടെ മികച്ച സേവുകളാണ് ടീമിന് വിനായത്.ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ കാനഡയും ബോസ്നിയ-ഹെർസഗോവിനയും സമനിലയിൽ പിരിഞ്ഞതിനാൽ മൂന്ന് പോയിന്റ് സ്വന്തമാക്കി ഗ്രൂപ്പിൽ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമാണ് സ്വിറ്റ്സർലാന്റ് കളഞ്ഞു കുളിച്ചത്.  മലയാളി താരം തഹ്സിൻ മുഹമ്മദ് കളത്തിൽ ഇറങ്ങാത്തത് ആയിരക്കണക്കിന് മലയാളി ആരാധകരെ നിരാശക്കി. ഖത്തർ ടീമിന്റെ പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്നെങ്കിലും താരം കളത്തിലിറങ്ങിയില്ല. ,The post ഖൗഖി രക്ഷകനായി; ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ച് ഖത്തർ appeared first on Kairali News | Kairali News Live.