കാസർഗോഡ് റോഡരികിൽ നിർത്തിയിട്ട ലോറികളിൽ നിന്നും ഗ്യാരേജിൽ നിന്നും ബാറ്ററികൾ മോഷ്ടിക്കുന്ന പ്രതി പിടിയിൽ. ആലമ്പാടി തൈവളപ്പിലെ ഷമീർ ആണ് പിടിയിലായത്. ഒരു മാസമായി കുമ്പള മേഖലയിൽ നടക്കുന്ന ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി ആലമ്പാടി തൈവളപ്പിലെ ഷമീർ പിടിയിലായത്.സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെർവാഡിലെ ഗ്യാരേജിൽ നിർത്തിയിട്ടിരുന്ന മൂന്ന് ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോയിരുന്നു. ഇതിന് പുറമെ സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്കരനഗർ എന്നിവിടങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ നിന്നും ബാറ്ററികൾ കവർന്നു.ALSO READ; മുൻ ‘മിസിസ് കേരള’ മത്സരാർഥി മുംബൈയിൽ ലഹരിക്കേസിൽ അറസ്റ്റിൽ; ബാങ്കോക്കിൽ നിന്ന് കോടികളുടെ കഞ്ചാവ് കടത്താൻ ശ്രമംനാരായണമംഗലത്ത് മാത്രം മൂന്ന് ലോറികളിലെ ബാറ്ററികളാണ് മോഷണം പോയത്. സമാനരീതിയിലുള്ള മോഷണങ്ങൾ വ്യാപകമായതോടെ കുമ്പള പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ബാറ്ററി മോഷണത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.The post കാസർഗോഡ് ലോറികളിൽ നിന്നും ഗ്യാരേജിൽ നിന്നും ബാറ്ററികൾ മോഷണം; പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.