ഫിഫ ലോകകപ്പിൽ പന്ത് തട്ടുന്ന ആദ്യ മലയാളിയാകാനുള്ള തഹസിൻ മുഹമ്മദിന്റെ കാത്തിരിപ്പ് ഒരല്പം കൂടി നീളാൻ സാധ്യത. ഇന്ന് രാത്രി 12.30 യ്ക്ക് സ്വിറ്റസർലണ്ടിനെതിരെ കളത്തിലിറങ്ങുന്ന ഖത്തറിന്റെ ആദ്യ ഇലവനിൽ കണ്ണൂർ സ്വദേശിക്ക് ഇടം പിടിക്കാനായില്ല.പകരം പകരക്കാരുടെ കൂട്ടത്തിൽ ആണ് താരത്തിന്റെ സ്ഥാനം. കളിയിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ പകരക്കാരനായി ബെഞ്ചിൽ നിന്നും കളിക്കളത്തിലേക്കു പോകുവാനുള്ള അവസരം താരത്തിന് ലഭിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ലക്ഷക്കണക്കിന് മലയാളികൾ.Also Read: യുഡിഎഫ് സർക്കാർ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയാണ് ഭരണം നടത്തുന്നത്: എംവി ജയരാജൻപത്തൊൻപതു വയസ്സ് മാത്രം പ്രായമുള്ള യുവ വിങ്ങർ ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈൽ ക്ലബ്ബിന്റെ താരമാണ്. അണ്ടർ 16, അണ്ടർ 18 വിഭാഗങ്ങളിൽ ഖത്തറിനായി പത്തു തട്ടിയിട്ടുള്ള താരം ഖത്തർ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായാണ് കരുതപ്പെടുന്നത്.to be updated...The post തഹസിൻ ബെഞ്ചിൽ നിന്നും മൈതാനത്ത് എത്തുമോ? ഖത്തർ-സ്വിറ്റ്സർലൻഡ് പോരാട്ടത്തിലേക്ക് ഉറ്റുനോക്കി മലയാളികൾ appeared first on Kairali News | Kairali News Live.