യുഡിഎഫ് സർക്കാർ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കി ഭരണം നടത്തുന്നതായി എം വി ജയരാജൻ. നിപ ഉൾപ്പെടെയുള്ള മാരക വൈറസ് രോഗങ്ങൾ പടരുമ്പോഴും കോഴിക്കോട്ട് ഒരു ഡിഎംഒയെ പോലും നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ക്വാറന്റൈനിൽ കഴിയുന്നവരുടെ കൃത്യമായ കണക്കുകൾ പോലും സർക്കാരിന്റെ കൈവശമില്ലെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തി.എൽഡിഎഫ് ഭരണകാലത്ത് നിപ വന്നപ്പോൾ മന്ത്രിമാർ ഉൾപ്പെടെ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവർത്തനം നടത്തിയത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായിട്ടും മന്ത്രി പാകിസ്ഥാനിലും ഉദ്യോഗസ്ഥർ ബംഗ്ലാദേശിലുമാണെന്ന് എം വി ജയരാജൻ പറഞ്ഞു.also read; സംഘപരിവാർ പരിപാടിയിൽ കേരള വിസി; ‘ഉന്നത വിദ്യാഭ്യാസ മന്ത്രി ഈ സംഘപരിവാർ ദാസ്യപ്പണിയെ കുറിച്ചുള്ള അഭിപ്രായം പറയണം’ശബരിമല കേസിൽ എസ്ഐടിയിൽ നിന്ന് ലഭിക്കേണ്ട നിർണായക രേഖകളെല്ലാം സമാഹരിച്ച ശേഷമാണ് സർക്കാർ നിയമിച്ച അഭിഭാഷകൻ രാജിവെച്ചത്. പ്രതിഭാഗത്തിന് ഏതെല്ലാം രേഖകൾ ചോർന്നുകിട്ടി എന്നതിന് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും മറുപടി പറയണം. ശബരിമലയിൽ സ്വർണ്ണം കൊള്ളയടിച്ചത് കോൺഗ്രസ് ആണെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായി കഴിഞ്ഞു എന്ന് എം വി ജയരാജൻ വ്യക്തമാക്കി .The post യുഡിഎഫ് സർക്കാർ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയാണ് ഭരണം നടത്തുന്നത്: എംവി ജയരാജൻ appeared first on Kairali News | Kairali News Live.