നല്ലളം ഉറൂബ് ലൈബ്രറി ഉന്നത വിജയികളെ ആദരിച്ചു

Wait 5 sec.

കോഴിക്കോട് | നല്ലളം ഉറൂബ് ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരെയും എല്‍ എസ് എസ്/യു എസ് എസ് നേടിയവരെയും ആദരിച്ചു. മുന്‍ എം എല്‍ എ. വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്തു.‘സെലിബ്രേറ്റ് ലേണിംഗ്’ (വിജയത്തിലേക്കുള്ള പഠന വഴികള്‍) എന്ന വിഷയത്തില്‍ സുബൈര്‍ പി എം കെ മോട്ടിവേഷന്‍ ക്ലാസെടുത്തു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളും വി കെ സി മമ്മദ് കോയയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.ലൈബ്രറി പ്രസിഡന്റ് പ്രൊഫ. എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. റെഡ് വോയിസ് കലാകേന്ദ്ര പ്രസിഡന്റ് വി വി സുനില ആശംസകളര്‍പ്പിച്ചു. ലൈബ്രറി സെക്രട്ടറി ടി ഹര്‍ഷാദ് സ്വാഗതവും ജയരാജ് അരിക്കനാട്ട് നന്ദിയും പറഞ്ഞു.Content Highlights:The Nallalam Uroob Library and Reading Room organized a special ceremony to honor top-performing students. High achievers from the recent SSLC and Plus Two examinations were presented with merit awards. Local leaders and residents attended the event to encourage the young scholars.