രാജ്യത്തെ ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിലുള്ള പുതിയ ബേസിക് ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വിമാന ടിക്കറ്റിനൊപ്പം ലഭിക്കുന്ന ചില അധിക സേവനങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, ടിക്കറ്റ് നിരക്ക് പരമാവധി കുറച്ച് യാത്രക്കാർക്ക് കൂടുതല്‍ ലാഭകരമായ യാത്രയൊരുക്കുകയാണ് എയർ ഇന്ത്യ.പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ചില ആഭ്യന്തര റൂട്ടുകളിലെ ഇക്കോണമി ക്ലാസുകളിലാണ് ഈ പുതിയ നിരക്ക് നിലവില്‍ വരുന്നത്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വിമാനത്തിലെ മറ്റ് ആനുകൂല്യങ്ങള്‍ ആവശ്യമില്ലാത്തവർക്കും വേണ്ടിയാണ് കമ്പനി ഈ പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.ഇതോടെ ആഭ്യന്തര യാത്രാ ചെലവ് കുറയുകയും യാത്രക്കാർക്ക് ഇത് സഹായമാവുകയും ചെയ്യുമെന്നതാണ് പ്രത്യേകത. എന്നാൽ യാത്രക്കിടെ ചായ, കാപ്പി പോലുള്ള സേവനം ലഭിക്കുകയും ചെയ്യും. വിമാനയാത്രയ്ക്കിടെ ഭക്ഷണം ആഗ്രഹിക്കുന്ന യാത്രക്കാർക്ക് അധിക ചാർജ് ഈടാക്കി പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് വരെ ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാം. ലഭ്യമായ ഭക്ഷണ ഓപ്ഷനുകളിൽ വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ എന്നിവ ഉൾപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.The post ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാർക്കായി കുറഞ്ഞ നിരക്ക്; പുതിയ ബേസിക് ടിക്കറ്റ് നിരക്കുകള് പ്രഖ്യാപിച്ച് എയർ ഇന്ത്യ appeared first on ഇവാർത്ത | Evartha.