ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്  അപേക്ഷകൾ ക്ഷണിച്ചു

Wait 5 sec.

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജി 2026 വർഷത്തേക്കുള്ള കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് പരിശീലനത്തിനായി ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക്. കൂടാതെ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ 55% മാർക്ക് ആണ് യോഗ്യത. എസ്.സി/എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക്   12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 45% മാർക്കും ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ 50% മാർക്കും ആണ് യോഗ്യത.കുറഞ്ഞ പ്രായം: 2026 ഏപ്രിൽ മാസത്തിൽ 17 വയസ്സ്. പ്രോസ്പെക്ടസും അപേക്ഷാഫോറവും അക്കാദമിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്: www.rajivgandhiacademyforaviationtechnnology.org.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ – 8547246538, 7012297166. ഇമെയിൽ: ragaat@gmail.com.