ഉന്നത വിജയികളെ ആദരിച്ചു

Wait 5 sec.

കോഴിക്കോട് | മില്‍മ എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സൊസൈറ്റി മെമ്പര്‍മാരുടെ മക്കളെ ആദരിച്ചു. കോഴിക്കോട് മില്‍മ ഡയറി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മാനേജിങ് ഡയറക്ടര്‍ എന്‍ കെ പ്രേംലാല്‍ ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം എ ഇ ഒ. കെ രാജീവ് മുഖ്യാതിഥിയായി. സൊസൈറ്റി പ്രസിഡന്റ് ടി ശരത്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡയറി മാനേജര്‍ മാത്യു വര്‍ഗീസ് ആശംസകളര്‍പ്പിച്ചു. സാജു സ്വാഗതവും ഹിത റോസ് നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങളായ സുരേഷ്, ഷീജ, ലസിത, ധന്യരാജ് സംബന്ധിച്ചു.സംഘം കണ്‍സ്യൂമര്‍ സ്‌റ്റോറില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഉത്പന്നങ്ങള്‍ വാങ്ങിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ മൂന്ന് പേര്‍ക്ക് ബമ്പര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബിന്ദു, രജീഷ് കുമാര്‍, മധു എന്നിവരാണ് സമ്മാനാര്‍ഹരായത്.Content Highlights:A special ceremony was organized to honor high-achieving students for their brilliant academic performance. Outstanding performers received awards and certificates recognizing their dedication and hard work. Speakers at the event motivated the youth to continue their pursuit of excellence.