ഇതോ മുഖ്യമന്ത്രിയുടെ ഉറപ്പ് ? എ പി പി അനീഷ്യയുടെ ആത്മഹത്യ കേസ് പ്രത്യേക സംഘത്തെ ഏൽപ്പിക്കുമെന്ന് പറഞ്ഞവർ തന്നെ ഒന്നാം പ്രതിയ്ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം നൽകി

Wait 5 sec.

എ പി പി അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം. എ പി പി കെ.ആർ ശ്യാംകൃഷ്ണയ്ക്കാണ് സ്ഥലം മാറ്റം നൽകിയത്. വയനാട്ടിൽ നിന്നും ആറ്റിങ്ങൽ കോടതിയിലേക്ക് ആണ് സ്ഥലം മാറ്റം നൽകിയത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.ALSO READ: ശബരിമല സ്വർണ മോഷണക്കേസ്: അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാൻ ആകില്ലെന്ന് ഹൈക്കോടതികേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. 2024 ജനുവരി 21നാണ് അനീഷ്യയെ പരവൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടുവെന്നായിരുന്നു കുടുംബത്തിന്റെ പരാതി.The post ഇതോ മുഖ്യമന്ത്രിയുടെ ഉറപ്പ് ? എ പി പി അനീഷ്യയുടെ ആത്മഹത്യ കേസ് പ്രത്യേക സംഘത്തെ ഏൽപ്പിക്കുമെന്ന് പറഞ്ഞവർ തന്നെ ഒന്നാം പ്രതിയ്ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം നൽകി appeared first on Kairali News | Kairali News Live.