ആഗോള സാമ്പത്തിക വികസന ചർച്ചകളിൽ പങ്കാളിയാകാൻ അദീബ് അഹമ്മദ്; ഡബ്ല്യു.എസ്.ജെ സി.ഇ.ഒ കൗൺസിലിലേക്ക് ക്ഷണം

Wait 5 sec.

പ്രമുഖ ധനകാര്യ സേവന ഗ്രൂപ്പായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിനെ ‘ദി വാൾ സ്ട്രീറ്റ് ജേണൽ സി.ഇ.ഒ കൗൺസിലിലേക്ക്’ തിരഞ്ഞെടുത്തു. ഡബ്ല്യു.എസ്.ജെ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചിരിക്കുന്ന ഈ ഉന്നത സമിതിയിലേക്കുള്ള അദീബ് അഹമ്മദിന്റെ നിയമനം ജൂൺ 9, 10 തീയതികളിൽ ലണ്ടനിൽ നടന്ന സി.ഇ.ഒ കൗൺസിൽ ഉച്ചകോടിയിലാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ആഗോള സാമ്പത്തിക കാഴ്ചപ്പാട്, നേതൃപാടവം, സാങ്കേതികവിദ്യ, ഭൗമരാഷ്ട്രീയം എന്നിവ ചർച്ച ചെയ്യുന്നതിനായി വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള മുതിർന്ന എക്സിക്യൂട്ടീവുകൾ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.സി.ഇ.ഒ കൗൺസിലിലെ അംഗമെന്ന നിലയിൽ, ബിസിനസ്സിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള നിരന്തരമായ സംവാദങ്ങളിൽ അദ്ദേഹം പങ്കാളിയാകും. വൈവിധ്യമാർന്ന ഉച്ചകോടികൾ, പിയർ ഫോറങ്ങൾ, ലീഡർഷിപ്പ് എക്സ്ചേഞ്ചുകൾ എന്നിവയിലൂടെ സാമ്പത്തിക വളർച്ച, സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ, കോർപ്പറേറ്റ് നേതൃത്വം, ആഗോള പ്രതിസന്ധികളെ അതിജീവിക്കൽ തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങളിൽ കൗൺസിൽ അംഗങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കും. ലോകത്തെ മുൻനിര ബിസിനസ്സ് നേതാക്കളുടെ ആഗോള ശൃംഖലയായ ഈ കൗൺസിലിലേക്ക് ക്ഷണത്തിലൂടെ മാത്രമാണ് പ്രവേശനം ലഭിക്കുക.ALSO READ: ട്രാഫിക് നിയമപരിഷ്കരണം ഫലം കണ്ടു; കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനങ്ങളിൽ കുറവ്ദി വാൾ സ്ട്രീറ്റ് ജേണൽ സി.ഇ.ഒ കൗൺസിലിൽ ചേരാനും ആഗോള സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്ന ഘടകങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ആഗോള നേതാക്കളുടെ കൂട്ടായ്മയിലേക്ക് സംഭാവനകൾ നൽകാനും കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പദവി സ്വീകരിച്ചുകൊണ്ട് അദീബ് അഹമ്മദ് പ്രതികരിച്ചു. സാങ്കേതികവിദ്യയും ആഗോള രാഷ്ട്രീയവുമെല്ലാം ബിസിനസ്സ് രീതികളെ മാറ്റിമറിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം അർത്ഥവത്തായ സംവാദങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും തങ്ങൾ സേവനം നൽകുന്ന വിപണികളിൽ നിന്നും സമൂഹങ്ങളിൽ നിന്നുമുള്ള കാഴ്ചപ്പാടുകൾ ഇവിടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നുവെന്നും അദീബ് അഹമ്മദ് പറഞ്ഞു. ജി.സി.സി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖലകളിലുടനീളം പ്രവർത്തിക്കുന്ന മുൻനിര ധനകാര്യ സേവന ഗ്രൂപ്പുകളിലൊന്നായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്, അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ നവീകരണം, ക്രോസ്-ബോർഡർ പേയ്‌മെന്റുകൾ, വിദേശനാണ്യ വിനിമയം, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയിൽ വൻ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.നിലവിൽ ഫിക്കി അറബ് കൗൺസിലിന്റെ ചെയർമാനായി കൂടി സേവനമനുഷ്ഠിക്കുന്ന അദീബ് അഹമ്മദിന്റെ ഈ പുതിയ നിയമനം, വളർന്നുവരുന്ന വിപണികളിൽ നിന്നുള്ള കാഴ്ചപ്പാടുകളുടെ പ്രാധാന്യത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ ക്രോസ്-ബോർഡർ ഫിനാൻഷ്യൽ ഇക്കോസിസ്റ്റത്തിന്റെ പങ്കിനെയുമാണ് അടിവരയിടുന്നത്.The post ആഗോള സാമ്പത്തിക വികസന ചർച്ചകളിൽ പങ്കാളിയാകാൻ അദീബ് അഹമ്മദ്; ഡബ്ല്യു.എസ്.ജെ സി.ഇ.ഒ കൗൺസിലിലേക്ക് ക്ഷണം appeared first on Kairali News | Kairali News Live.