ജോർജുകുട്ടിയും കുടുംബവും എത്തുന്നു ഒടിടിയിലേക്ക്; ദൃശ്യം 3 എവിടെ, എപ്പോൾ കാണാം ?

Wait 5 sec.

മലയാളികൾ ആവേശത്തോട് കൂടി കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ദൃശ്യം 3. തിയേറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുന്ന ചിത്രം ഇതാ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂൺ 18-ന് ഒടിടിയിലെത്തും. ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്.ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ഇതര ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും അവിടെയെല്ലാം തന്നെ വൻ വിജയമായി മാറുകയും ചെയ്തിരുന്നു. മലയാളികൾ ഇരുകൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. ഇത്രയും ആഘോഷിക്കപ്പെട്ട ഒരു ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയുണ്ടോ എന്ന് തന്നെ അത്ഭുതമാണ്. തിയേറ്ററുകളിൽ എത്തിയപ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യഘട്ടത്തിൽ ലഭിച്ചതെങ്കിലും അത് ചിത്രത്തിന്റെ കളക്ഷനെ ഒട്ടും ബാധിച്ചില്ല.ALSO READ: അപ്പോ ശരിക്കും അല്ലു ഫാൻ ആയിരുന്നല്ലേ ? ഹാപ്പിയുടെ റീ റീലിസ് തിയേറ്ററിൽ ആഘോഷിച്ച് അനശ്വരമുൻ ഭാഗങ്ങളിലെപ്പോലെ ക്ലൈമാക്സ് ട്വിസ്റ്റുകൾക്ക് പ്രാധാന്യം നൽകുന്നതിന് പകരം, കേന്ദ്ര കഥാപാത്രമായ ജോർജുകുട്ടിയുടെ മാനസിക സംഘർഷങ്ങൾക്കും വൈകാരിക തലങ്ങൾക്കുമാണ് ഇവിടെ സംവിധായകൻ പ്രാധാന്യം നൽകിയിരിക്കുന്നത്. തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ഈ ഫാമിലി ക്രൈം ത്രില്ലർ ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുമ്പോഴും അതേ പ്രാധാന്യം തന്നെ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.The post ജോർജുകുട്ടിയും കുടുംബവും എത്തുന്നു ഒടിടിയിലേക്ക്; ദൃശ്യം 3 എവിടെ, എപ്പോൾ കാണാം ? appeared first on Kairali News | Kairali News Live.