കെഎസ്ആർടിസി പ്രിയദർശിനി ബസിൽ കയറിയ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

Wait 5 sec.

കെഎസ്ആർടിസി പ്രിയദർശിനി ബസിൽ കയറിയ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കെ എസ് ആർ ടി സി പ്രിയദർശിനി ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടയായിരുന്നു സംഭവം. കൊട്ടാരക്കരയിലേക്ക് സർവ്വീസ് നടത്തുന്ന ബസിൽ മന്ത്രി ആദ്യ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു കോൺഗ്രസ് നേതാക്കളുടെ കയ്യിൽ നിന്ന് ബിന്ദു കൃഷ്ണയുടെ തലയിലും ദേഹത്തും പായസം വീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ALSO READ: ‘പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആ പണം വീട്ടിലെത്തില്ല, അത് എവിടെ പോകുമെന്ന് അറിയാമല്ലോ’; പുരുഷന്മാരെ അധിക്ഷേപിച്ച് മുഖ്യമന്ത്രിഅതേസമയം സ്‌ത്രീകൾക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചു. തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ ചടങ്ങിനിടെ അധിക്ഷേപ പരാമർശമാണ് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത്. പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആ പണം വീട്ടിലെത്തില്ലെന്നും അത് എവിടെ പോകുമെന്ന് അറിയാമല്ലോയെന്നുമായിരുന്നു വി ഡി സതീശന്റെ പരിഹാസം. ആ പണം സർക്കാരിനുതന്നെ കിട്ടുമെന്നും സ്ത്രീകൾക്ക് സൗജന്യം ലഭിച്ചാൽ ആ പണം സമ്പാദ്യമാകുമെന്നുമാണ് മുഖ്യമന്ത്രി സംസാരിച്ചത്. സതീശന്റെ ഈ വാക്കുകൾ കേരളത്തിലുടനീളം ഇതിനോടകം തന്നെ വലിയ ച‍ർച്ചയായിരിക്കുകയാണ്.The post കെഎസ്ആർടിസി പ്രിയദർശിനി ബസിൽ കയറിയ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു appeared first on Kairali News | Kairali News Live.