‘കഞ്ചാവ് കേസിൽപ്പെട്ട ആരും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടാകില്ല’; ഡിവൈഎഫ്ഐയുടെ വിമർശനത്തിൽ ന്യായീകരണവുമായി രമേശ് ചെന്നിത്തല

Wait 5 sec.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിൽ കഞ്ചാവ് കേസിൽപ്പെട്ടയാളുണ്ടെന്ന വിവരം ലഭിച്ചത്. ഇതിനുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കെതിരെ ഡിവൈഎഫ്ഐ ​രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഓപ്പറേഷൻ തൂഫാനടക്കമുള്ള ല​ഹരി നിരോധിത പ്രവർത്തനങ്ങൾ നടത്തുന്ന മന്ത്രിയുടെ ഭാ​ഗത്തുനിന്നുതന്നെ ഇത്തരത്തിലുള്ള നീക്കമുണ്ടായതിനെയാണ് ഡിവൈഎഫ്ഐ വിമ‍ർശിച്ചത്. കള്ളന്റെ കൈയിൽ തന്നെ താക്കോൽ കൊടുക്കുന്ന നടപടിയാണ് യുഡിഎഫ് സർക്കാ‌ർ ചെയ്യുന്നതെന്നായിരുന്നു വിമ‍ർശനം.കഞ്ചാവ് കേസിൽ പെട്ട ആരും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടാകില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ലിസ്റ്റ് വരുമ്പോൾ അറിയാമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ആർ.എസ്.എസ് പരിപാടിയിൽ വിസി മാർ പങ്കെടുത്തത് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വി.സി മാർ ആ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.also read:സ്‌ത്രീകൾക്ക് ഓർഡിനറിയിൽ ഇന്നുമുതൽ സൗജന്യ യാത്ര; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രിഅതേസമയം, സ്‌ത്രീകൾക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചു. തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആ പണം വീട്ടിലെത്തില്ല. ആ പണം എവിടെ പോകുമെന്ന് ഏവർക്കും അറിയാം. ആ പണം പക്ഷേ സർക്കാരിന് കിട്ടും. സ്ത്രീകൾക്ക് സൗജന്യം ലഭിച്ചാൽ ആ പണം സമ്പാദ്യമാകും എന്നാണ് ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്.The post ‘കഞ്ചാവ് കേസിൽപ്പെട്ട ആരും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടാകില്ല’; ഡിവൈഎഫ്ഐയുടെ വിമർശനത്തിൽ ന്യായീകരണവുമായി രമേശ് ചെന്നിത്തല appeared first on Kairali News | Kairali News Live.