വിവാദ പരാമർശം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. കെഎസ്ആ‍ർടിസി ഓ‍‍ർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആ പണം വീട്ടിലെത്തില്ലെന്നും അത് എവിടെ പോകുമെന്ന് അറിയാമല്ലോയെന്നുമായിരുന്നു വി ഡി സതീശന്റെ പരിഹാസം.ആ പണം സർക്കാരിനുതന്നെ കിട്ടുമെന്നും സ്ത്രീകൾക്ക് സൗജന്യം ലഭിച്ചാൽ ആ പണം സമ്പാദ്യമാകുമെന്നുമാണ് മുഖ്യമന്ത്രി സംസാരിച്ചത്. സതീശന്റെ ഈ വാക്കുകൾ കേരളത്തിലുടനീളം ഇതിനോടകം തന്നെ വലിയ ച‍ർച്ചയായിരിക്കുകയാണ്.അതേസമയം, സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചു. തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.The post പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആ പണം വീട്ടിലെത്തില്ല; അധിക്ഷേപവുമായി മുഖ്യമന്ത്രി വിഡി സതീശൻ appeared first on ഇവാർത്ത | Evartha.