ലോകകപ്പ് അതിന്റെ പൂർണ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. രാത്രി ഉറക്കമിളച്ച് കളി കാണുന്നത് ആണ് ഇപ്പോൾ പല വീടുകളിലേയും കാഴ്ച്ച. കഴിഞ്ഞ ദിവസം നടന്ന ജർമനി – കുറാസോ മത്സരത്തിൽ കുറാസോയെ 7-1 എന്ന തകർപ്പൻ സ്കോറിന് തോൽപ്പിച്ച് ജർമനി തങ്ങളുടെ വരവ് അറിയിച്ച് കഴിഞ്ഞു. ടൂർണമെന്റിലെ ഇതുവരെയുള്ള കളികളിൽ ഏറ്റവും വലിയ മാർജിനിലുള്ള വിജയമാണ് നമ്മൾ കളത്തിൽ കണ്ടത്. എന്നാൽ ഇത് ചില പഴയ ഓർമകളിലേക്കും പലരേയും കൊണ്ടുപോയി.റിസൽട്ട് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞത് ബ്രസീൽ ഫാൻസിന്റേതാവും. കാരണം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ 2014 ലോകകപ്പ് സെമി ഫൈനൽ മത്സരം തന്നെയാണ്. ബ്രസീലിലായിരുന്നു അന്ന് ലോകകപ്പ് നടന്നത്. ബെലോ ഹൊറിസോണ്ടെയിലെ ആ കളി, സ്വന്തം മണ്ണിൽ ബ്രസീൽ നേരിട്ട ദയനീയ തോൽവി, അത് ജർമനിയോട് ആയിരുന്നു. 7-1 എന്ന ആ സ്കോർ തകർത്ത് കളഞ്ഞത് പലരുടെയും മനസിനെ കൂടിയാണ്. കൃത്യം പന്ത്രണ്ട് വർഷങ്ങൾക്ക് ഇപ്പുറം ആ സ്കോർ തന്നെ ജർമനി കുറാസോയ്ക്കെതിരെ നേടി. ഫുട്ബോൾ ചരിത്രം വീണ്ടും ആവർത്തിച്ചു.ALSO READ: ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ഐവറി കോസ്റ്റ്പിന്നെ അങ്ങോട്ട് കണ്ടത് ട്രോൾ മഴ ആയിരുന്നു. അടി കിട്ടിയത് കുറാസോയ്ക്കാണെങ്കിലും കൊണ്ടത് ബ്രസീലിനാണെന്ന തരത്തിലാണ് പോസ്റ്റുകളും കമന്റുകളും. എവ്വാം ഒന്ന് മറന്ന് വരികെയായിരുന്നു, ശവത്തിൽ കുത്തരുത്, കുറാസോ ആരാധകനോട് നീ വിട്ടോ, ഇത് എനിക്കുള്ള പണിയാണ് എന്നു തു‍ടങ്ങുന്നു കമന്റുകൾ. എന്തായാലും ആവേശത്തിന് ഒട്ടും ചോർച്ച ഉണ്ടായിട്ടില്ല ബ്രസീൽ ആരാധകർക്ക്.The post കിട്ടിയത് കുറാസോയ്ക്ക് ആണെങ്കിലും കണ്ണ് നിറഞ്ഞത് ബ്രസീൽ ഫാൻസിന്റേയാ…; 2014-ലെ ആ കളി ഓർമിപ്പിച്ച് ജർമനി, ട്രോളുകളുടെ പൊടിപൂരം appeared first on Kairali News | Kairali News Live.