മലപ്പുറം ജില്ല വിഭജിക്കണം; ആവശ്യവുമായി യുഡിഎഫ് മലപ്പുറം ജില്ലാ നേതൃത്വം

Wait 5 sec.

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് മലപ്പുറം ജില്ലാ നേതൃത്വം രംഗത്ത്. വികസനത്തിനും ജനങ്ങളുടെ ഭരണപരമായ സൗകര്യങ്ങൾക്കും വേണ്ടിയാണ് ജില്ലാ വിഭജനം ആവശ്യമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.പി. അബ്ദുൽ മജീദ് വ്യക്തമാക്കി.ജില്ലാ വിഭജന സാധ്യതകൾ പഠിക്കാൻ പ്രത്യേക ഓഫീസറെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിഷയം ഉടൻ തന്നെ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശനെയും ബന്ധപ്പെട്ട മന്ത്രിമാരെയും നേരിൽ കണ്ട് ആവശ്യം ഉന്നയിക്കുമെന്നും കെ.പി. അബ്ദുൽ മജീദ് അറിയിച്ചു.കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് ജില്ലാ യോഗത്തിലും വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ ജനസംഖ്യാ വർധനവിന് അനുസൃതമായി വിഭവങ്ങളും വികസന പദ്ധതികളും ലഭിക്കുന്നില്ലെന്നും ഇതുമൂലം ജില്ല ഇപ്പോഴും പല മേഖലകളിലും പിന്നാക്കാവസ്ഥ നേരിടുകയാണെന്നും യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.ദീർഘകാലമായി നിലനിൽക്കുന്ന വികസന-ഭരണപ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം ജില്ലാ വിഭജനമാണെന്നാണ് യുഡിഎഫിന്റെ നിലപാട്. നേരത്തെ സമസ്ത, വെൽഫെയർ പാർട്ടി, എസ്‌ഡിപിഐ തുടങ്ങിയ സംഘടനകളും മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു.അതേസമയം, ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട് സർക്കാരിനെ സമീപിക്കുന്ന കാര്യത്തിൽ പാർട്ടി തലത്തിൽ ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് വ്യക്തമാക്കി.മലപ്പുറം ജില്ല വിഭജന ആവശ്യം വീണ്ടും സജീവമായതോടെ വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.The post മലപ്പുറം ജില്ല വിഭജിക്കണം; ആവശ്യവുമായി യുഡിഎഫ് മലപ്പുറം ജില്ലാ നേതൃത്വം appeared first on ഇവാർത്ത | Evartha.