പ്രിയദര്‍ശിനി ബസ് ഉദ്ഘാടന വേളയില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ പായസം വീണു

Wait 5 sec.

കൊല്ലം | കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസ് ഉദ്ഘാടന വേളയില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന പ്രിയദര്‍ശിനി ബസ് ഉദ്ഘാടന വേളയിലെ തിരക്കിനിടയിലായിരുന്നു സംഭവം.സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയില്‍ വീണത്. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടിസി കോംപ്ലക്‌സില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ വിവിധ ജില്ലകളില്‍ മന്ത്രിമാരും എം എല്‍ എമാരും പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കാളിയായിരുന്നു.തലയില്‍ പാസയം വീണ ഉടനെ ആരാണ് ചെയ്തത് എന്നു ചോദിച്ചു കൊണ്ടു മന്ത്രി എണീറ്റെങ്കിലും ചുറ്റും തിങ്ങി നിന്നവര്‍ പരസ്പരം നോക്കുകയാണ് ചെയ്തത്. പിന്നീട് മന്ത്രി തല വൃത്തിയാക്കിയാണ് ഇവിടെ നിന്നു പോയത്.