കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി സംസ്ഥാനത്ത് നിലവിൽ വന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുക.കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനായി അർഹമായ ബസുകളുടെ സബ് ക്ലാസ് പട്ടിക അധികൃതർ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഓർഡിനറി വിഭാഗത്തിൽപ്പെട്ട ഏഴ് തരം സർവീസുകളിലാണ് ഈ സൗജന്യയാത്രാ സൗകര്യം ലഭ്യമാകുന്നത്.ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓർഡിനറി, കൂടാതെ ഗ്രാമവണ്ടി എന്നീ സർവീസുകളിലാണ് സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുക. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.The post സ്ത്രീകൾക്ക് സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി സംസ്ഥാനത്ത് നിലവിൽ വന്നു; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു appeared first on ഇവാർത്ത | Evartha.