അടൂരിൽ കെഎസ്ആർടിസി ജീവനക്കാരൻ വയോധികയെ മർദിച്ചതായി പരാതി

Wait 5 sec.

കെ എസ് ആർ ടി സി ജീവനക്കാരൻ വയോധികയെ മർദിച്ചതായി പരാതി. അടൂർ കെ എസ് ആർ ടി സി സ്റ്റാൻഡിലാണ് സംഭവം. ഭിക്ഷാടനത്തിന് എത്തിയ അന്ധനായ വയോധികനൊപ്പം എത്തിയ സ്ത്രീയെയാണ് മർദിച്ചത്. പരുക്കേറ്റ സ്ത്രീയെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ എസ് ആർ ടി സി സ്റ്റാൻഡിൽ പോലീസ് ഡ്യൂട്ടിക്ക് എത്തുന്നില്ല എന്നും പരാതി ഉയരുന്നുണ്ട്. ഭിക്ഷാടന മാഫിയുണ്ടെന്ന പരാതി ഉയർന്നിട്ടും പോലീസ് നടപടിയെടുക്കുന്നില്ല.The post അടൂരിൽ കെഎസ്ആർടിസി ജീവനക്കാരൻ വയോധികയെ മർദിച്ചതായി പരാതി appeared first on Kairali News | Kairali News Live.