യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന കെ എസ് ആർ ടി സി സൗജന്യ യാത്രയെ കുറിച്ചുള്ള ഗോപകുമാർ മുകുന്ദന്റെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അതിന് ഒരു കാരണമുണ്ട്. സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ ആശ്വാസമായിരുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി നിർത്തലാക്കി പകരം ‘പ്രിയദർശിനി’ എന്ന പേരിൽ കുറഞ്ഞ തുകയുടെ പദ്ധതി കൊണ്ടുവരുന്നത് വെറും ‘ഗിമ്മിക്ക്’ ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.മുമ്പ് നിലവിലുണ്ടായിരുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപയാണ് ഓരോ സാധാരണക്കാരായ സ്ത്രീക്കും ലഭിച്ചിരുന്നത്. നിലവിൽ 18,18,047 ഗുണഭോക്താക്കളുള്ള ഈ പദ്ധതിയിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തിയാൽ ഗുണഭോക്താക്കളുടെ എണ്ണം 30 ലക്ഷമായി ഉയരുമായിരുന്നുവെന്ന് ഗോപകുമാർ മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഏകദേശം 3600 കോടി രൂപ വാർഷിക ചെലവ് വരുമായിരുന്നു. എന്നാൽ ഈ പദ്ധതി ഇല്ലാതാക്കി വെറും 800 കോടി രൂപ മാത്രം അടങ്കലുള്ള പ്രിയദർശിനി പദ്ധതിയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.ALSO READ: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ കയറിയ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണുകെഎസ്ആർടിസിയിലെ പരിമിതമായ സൗജന്യ യാത്രകൾക്ക് മാത്രമായി പ്രിയദർശിനി പദ്ധതിയെ ചുരുക്കിയതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സാർവത്രികമായി (Universal) ലഭ്യമായിരുന്ന ഒരു പദ്ധതിയെ ഇല്ലാതാക്കി ‘ടാർജറ്റഡ് സോഷ്യൽ വെൽഫയർ’ എന്ന ഉപഭോഗാധിഷ്ഠിത സബ്‌സിഡി (consumption based subsidy) രീതിയിലേക്കാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ഇത് ധവള പത്രം മുന്നോട്ടുവെക്കുന്ന നവ ലിബറൽ രാഷ്ട്രീയ നയമാണെന്നും, സമാനമായ രീതി തന്നെയാണ് ‘കണക്ട് ടു വർക്ക്’ (Connect to work) സ്കോളർഷിപ്പിന്റെ കാര്യത്തിലും സംഭവിക്കുന്നതെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.പോസ്റ്റിന്റെ പൂർണരൂപം3600 കോടി രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ തകർത്ത് 800 കോടിയുടെ പ്രിയദർശിനി ഗിമ്മിക്ക്.————–സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ നിലവിലെ ഗുണഭോക്താക്കൾ 1818047 പേരാണ്.അർഹതയുള്ള മുഴുവൻ പേരും ലിസ്റ്റിൽ വന്നാൽ കുറഞ്ഞത് 30 ലക്ഷം സത്രീകൾ ഇതിൻ്റെ ഗുണഭോക്‌താക്കളാകും.പ്രതിമാസം 1000 രൂപ വീതം ഏറ്റവും സാധാരണക്കാരായ സ്ത്രീകൾക്ക് ലഭിക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി UDF അധികാരത്തിലെത്തിയതോടെ നിലച്ചു.ഇതിൻ്റെ വാർഷിക ചെലവ് എത്ര രൂപ വരും ?30 ലക്ഷം പേർ എന്നു കണക്കാക്കിയാൽ 3600 കോടി രൂപ വരും.ഇരുപതു ലക്ഷം ഗുണഭോക്‌താക്കൾ എന്നു കരുതിയാൽ പോലും 2400 കോടി രൂപ വാർഷിക ചെലവു വരും.ഈ പദ്ധതി അവസാനിപ്പിച്ചിട്ടാണ് ഇതിൻ്റെ മുന്നിൽ ഒന്നു മാത്രം ചെലവുള്ള (800 കോടി ) പ്രിയദർശിനി പദ്ധതി കൊണ്ടുവരുന്നത്.യാത്ര ചെയ്യുന്നവർക്ക് മാത്രം , അതും kSRTC യിലെ പരിമിതപ്പെടുത്തിയ യാത്രകൾക്കു മാത്രം സൗജന്യം കൊടുത്ത്, യൂണിവേഴ്സൽ ആയി സ്ത്രീകൾക്ക് ലഭ്യമായ മൂന്നു മടങ്ങ് അടങ്കലുള്ള ഒരു പദ്ധതി ഇല്ലാതാക്കുകയാണ് ശ്രീ സതീശൻ ചെയ്യുന്നത്.ഇങ്ങനെയൊക്കെയാണ് consumption based subsidy എന്ന ടാർജറ്റഡ് സോഷ്യൽ വെൽഫയർ രീതിയിലേയ്ക്കുള്ള ട്രാൻസ്ഫർമേഷൻ നടക്കുന്നത്. ധവള പത്രം മുന്നോട്ടു വയ്ക്കുന്ന നവ ലിബറൽ രാഷ്‌ട്രീയ നയമാണിത്.Connect to work scholorship കാര്യത്തിലും ഈരീതി വരികയാണ്.The post ‘3600 കോടിയുടെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തകർത്ത് യുഡിഎഫ് സർക്കാരിന്റെ 800 കോടിയുടെ കെഎസ്ആർടിസി സൗജന്യ യാത്ര’; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.