കൊടുംക്രിമിനലായ ബിജെപി കൗൺസില‍‌ർ സു​ഗതനെ പുറത്താക്കണം, തിരുവനന്തപുരം കോ‍ർപ്പറേഷനിലേക്ക് മാർച്ച് നടത്തി എൽഡിഎഫ്

Wait 5 sec.

കൊടുംക്രിമിനലും കാപ്പ കേസിൽ അറസ്റ്റിലുമായ ബിജെപി കൗൺസിലർ ​സു​ഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മാ‍ർച്ച് നടത്തി എൽഡിഎഫ്. പ്രതിഷേധത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കെ എൻ ബാലഗോപാൽ എംഎൽഎയും പങ്കെടുത്തു.also read:സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 7 വയസുകാരൻ മരിച്ചുകേരളത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലെയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. സുഗതനെതിരെ രാഷ്ട്രീയ കേസുകൾ ധാരാളം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ ഉത്തരേന്ത്യ പോലെ ആക്കണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ഉത്തരേന്ത്യയിൽ കൊലപാതക കേസ്, സ്ത്രീ പീഡന കേസിൽ ഉളളവർ , മന്ത്രിമാർ എംഎൽഎമാർ അത് മാതൃക ആക്കാനാണ് തിരുവനന്തപുരത്ത് ബിജെപി ശ്രമിക്കുന്നത് എങ്കിൽ അത് അനുവദിക്കില്ലെന്നും ബാലഗോപാൽ പറഞ്ഞു.The post കൊടുംക്രിമിനലായ ബിജെപി കൗൺസില‍‌ർ സു​ഗതനെ പുറത്താക്കണം, തിരുവനന്തപുരം കോ‍ർപ്പറേഷനിലേക്ക് മാർച്ച് നടത്തി എൽഡിഎഫ് appeared first on Kairali News | Kairali News Live.