നവഫാസിസത്തെക്കുറിച്ചുള്ള ​ഗൗരവമുള്ള പഠനം;കെടി കുഞ്ഞിക്കണ്ണന്റെ നവഫാസിസവും ലോകക്രമവും

Wait 5 sec.

നവഫാസിസത്തെക്കുറിച്ചുള്ള ​ഗൗരവമായ പഠനമാണ് നവഫാസിസവും നവലോകക്രമമെന്നുമുള്ള കെടി കുഞ്ഞിക്കണ്ണന്റെ പുസ്തകം. നവഫാസിസ്റ്റ് ഭീകരതയെയും അമേരിക്കയുടെ നവലോകക്രമത്തെയും അതിനായുള്ള യുദ്ധങ്ങളെയും ആഴത്തിൽ‌ പഠിപ്പിക്കുകയാണ് ഈ പുസ്തകം. മലയാളികളെ വായനയെയും പുസ്തകങ്ങളെയും പറ്റി ഓർമ്മിപ്പിക്കുന്ന ഇന്ന് ഈ പുസ്തകം വായിച്ചിരിക്കേണമെന്ന് ഓർമ്മിപ്പിക്കയാണ് അദ്ദേഹം.യൂറോപ്പിലും അമേരിക്കയിലും നിയോലിബറൽ നയങ്ങൾക്കൊപ്പം ശക്തിപ്പെട്ട കുക്ലസ്‌ക്ലാൻ, ട്രഞ്ച്‌കോട്ട് മാഫിയ, വൈറ്റ്‌വൂൾസ്, കോംപാറ്റ് 18 തുടങ്ങിയ നവനാസി പ്രസ്ഥാനങ്ങളെ ആളും അർത്ഥവും നൽകി വളർത്തിയെടുത്തതും അഴിച്ചുവിട്ടതും അമേരിക്കൻ കോർപ്പറേറ്റുകളുമായ ബന്ധപ്പെട്ട ഫൗണ്ടേഷനുകളാണ്. ഇതാണ് അ​ദ്ദേഹത്തിന്റെ പുസ്തകത്തിലെ ഉള്ളടക്കം. ജനാധിപത്യത്തിന് വേണ്ടി പൊരുതുന്ന എല്ലാവർക്കും തികഞ്ഞ ദിശാബോധം നൽകുന്ന പുസ്തകമാണിതെന്ന എംവി ​ഗോവിന്ദൻ മാസ്റ്ററിന്റെ വാക്കുകൾ ഈ പുസ്തകത്തിലെ ഉള്ളടക്കത്തിന് ഊന്നൽ നൽകുന്നു.also read; ബജറ്റ് നൽകുന്നത് വികസന മുരടിപ്പ് എന്ന ഗ്യാരണ്ടി; പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള പണം ബജറ്റിൽ ഇല്ലെന്ന് തോമസ് ഐസക്ആംഗ്ലോ സാംങ്‌സൺ വംശീയമഹിമയിൽ അഭിരമിക്കുന്ന അത്യന്തം ഹിംസാത്മകമായ വംശീയരാഷ്ട്രീയമാണ് അമേരിക്കൻ ഭരണവർഗങ്ങളുടെ പ്രത്യയശാസ്ത്രം. മറ്റുള്ള ജനസമൂഹങ്ങളിൽ നിന്നെല്ലാം വ്യത്യസ്തരും സവിശേഷരുമാണ് തങ്ങളെന്ന അധീശത്വവരേണ്യബോധമാണ് അമേരിക്കൻ ഭരണവർഗങ്ങളുടേത്.അമേരിക്കയുടെ സംസ്‌കാരത്തിനകത്തുതന്നെ ഹിംസയുടെയും അതിക്രമത്തിന്റെയും ബീജങ്ങളുണ്ടെന്നാണ് ചോംസ്‌കിയെപോലുള്ളവർ തങ്ങളുടെ വിശകലന പഠനങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സയണിസമുൾപ്പെടെ ലോകമാകെ സഹോദരപ്പോരുകളുടെ ചോരപ്പുഴകൾ സൃഷ്ടിക്കുന്ന നവഫാസിസ്റ്റ് ഭീകരതയെയും അമേരിക്കയുടെ നവലോകക്രമത്തെയും അതിനായുള്ള യുദ്ധങ്ങളെയും സംബന്ധിച്ച പഠനമാണിതെന്നും കെടി കുഞ്ഞിക്കണ്ണൻ പുസ്തകത്തെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു.The post നവഫാസിസത്തെക്കുറിച്ചുള്ള ​ഗൗരവമുള്ള പഠനം; കെടി കുഞ്ഞിക്കണ്ണന്റെ നവഫാസിസവും ലോകക്രമവും appeared first on Kairali News | Kairali News Live.