ബജറ്റ് എലിയെ പ്രസവിച്ച മലയായി മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിസ്മയഭരിതമായ ബജറ്റ് വന്നിരിക്കുകയാണെന്നും ബജറ്റിൽ എന്തൊക്കെയോ ഉണ്ടെന്ന പ്രതീതി ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.സ്വകാര്യവത്ക്കരണത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള ബജറ്റാണ് പ്രഖ്യാപിച്ചതെന്നും ഒന്നും വേണ്ട എന്നല്ല തങ്ങൾ പറയുന്നത്, പക്ഷേ ആർക്കാണ് മുൻതൂക്കം എന്നത് നിശ്ചയിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.Also Read: പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റ്; പി രാജീവ്‌ഭൂമിയുടെ കാര്യത്തിൽ ഒളിഞ്ഞിരിക്കുന്നത് വലിയ ആപത്താണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഓരോരോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഭൂമിയിൽ അന്യായമായ ക്രയവിക്രയങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും ആപത്തിലേക്ക് ഉള്ള പോക്കാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മിഷൻ സമുദ്ര കടൽക്കൊള്ളക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.കോർപ്പറേറ്റുകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ മുട്ടുകുത്തിയെന്നും അദ്ദേഹം വിമർശിച്ചു. തൊഴിലാളികളെയും പാവങ്ങളെയും കളിപ്പിക്കുന്ന ബജറ്റാണിതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു.അഞ്ചുകൊല്ലം കൂടുമ്പോൾ ശമ്പളപരിഷ്കരണം കേരളത്തിൻറെ നയമാണ്. എല്ലാ സർക്കാരുകളും അത് പിന്തുടർന്നു. അതേപ്പറ്റി ബജറ്റിൽ മിണ്ടാട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ബജറ്റിൽ ഉള്ളത് വഞ്ചന മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post “ബജറ്റ് എലിയെ പ്രസവിച്ച മലയായി മാറി”; കോർപറേറ്റുകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ മുട്ടുകുത്തുന്നുവെന്ന് ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.