ഓട്സ് എന്നും ഒരുപോലെ കഴിച്ച് മടുത്തോ; പാലിന് പകരം ഇവ ചേർത്ത് നോക്കൂ

Wait 5 sec.

എളുപ്പത്തിൽ തയ്യാറാക്കാം, ഹെൽത്തിയാണ് ഇക്കാര്യങ്ങൾ മുൻനിർത്തി ഫ്രേക്ക്ഫാസ്റ്റിന് ഓട്സ് തിരഞ്ഞെടുക്കുന്നവരാണ് ഏറെയും. എന്നും ഒരേ പോലെ ഓട്സ് കഞ്ഞി കുടിച്ച് മടുത്തവർക്കായി ഇതാ വ്യത്യസ്തമായ ഒരു ഓട്സ് റെസിപ്പി. പരമ്പരാഗതമായ ശൈലിയിൽ നിന്ന് മാറി, മിഡിൽ ഈസ്റ്റേൺ വിഭവമായ ഷക്ഷൂക്കയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കുന്ന ഒരു വിഭവമാണ് ഷക്ഷൂക്ക ഓട്സ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും പ്രോട്ടീനുകളും അടങ്ങിയ ഈ വിഭവം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ നൽകാൻ അനുയോജ്യമാണ്. വളരെ കുറവ് സമയത്തിനുള്ളിൽ ഏറ്റവും കുറവ് ചേരുവകൾ കൊണ്ട് ഈ വിഭവം തയ്യാറാക്കാം.ചേരുവകൾഓട്സ്മുട്ടവെളുത്തുള്ളിസവാളതക്കാളിഉപ്പ്കുരുമുളക്ഒറിഗാനോസോയ സോസ്വെള്ളംalso read; കാരറ്റും അരിപ്പൊടിയും ഉണ്ടോ? ആവിയിൽ വേവിച്ചെടുക്കാം നല്ല ഹെൽത്തി പലഹാരംതയ്യാറാക്കുന്ന വിധംഒരു പാനിൽ എണ്ണ ഒഴിച്ച് അതിൽ ഇഞ്ചി ചേർത്ത് വഴറ്റാം. ഇതിലേക്ക് കട്ടികുറച്ച് അരിഞ്ഞ സവാള ചേർത്ത് വഴറ്റാം. സവാളയുടെ നിറം മാറുമ്പോൾ അതിലേക്ക് തക്കാളി കൂടി ചേർത്തിളക്കാം. പച്ചക്കറി വെന്തുവരുമ്പോൾ അതിലേക്ക് ഒറിഗാനോ, ചില്ലി ഫ്ലേക്സ് എന്നിവ ചേർക്കാം. മസാല കൂട്ട് പിടിച്ച ശേഷം ഇതിന് മുകളിലേക്ക് ഓട്സും സോയാസോസും ചേർത്തിളക്കുക. ശേഷം ഇതിന് മുകളിലേക്ക് രണ്ട് മുട്ട കൂടി പൊട്ടിച്ച് ഒഴിക്കാം. മുട്ട വെന്തതിന് ശേഷം ചൂടോടെ കഴിക്കാം.The post ഓട്സ് എന്നും ഒരുപോലെ കഴിച്ച് മടുത്തോ; പാലിന് പകരം ഇവ ചേർത്ത് നോക്കൂ appeared first on Kairali News | Kairali News Live.