പാർട്ടി യോഗങ്ങളെ കുറിച്ച് വലിയ ഊഹാ പോഹങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്ന് ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളിൽ ചർച്ചകൾക്ക് വിലക്കില്ലെന്നും എല്ലാവർക്കും പാർട്ടിക്കുള്ളിൽ വിമർശിക്കാമെന്നും അദ്ദേഹം പറഞ്ഞു.ചിലർ ഫേസ്ബുക്കിൽ ചില പരാമർശങ്ങൾ കുറിച്ചിട്ടുണ്ടാകുമെന്നും അത് പാർട്ടിയുടെ നിലപാടല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ഉണ്ടായത് എന്നത് പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തങ്ങളുടെ തന്നെ അടിത്തറയിൽ വോട്ട് കുറഞ്ഞുവെന്നും അവർ തമ്മിലുള്ള കണ്ണി മുറിഞ്ഞു പോകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അവരെ ചേർത്തുനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോർഡ് ആണ് സംഘടിപ്പിച്ചതെങ്കിലും സർക്കാരിന്റേതായിട്ടാണ് ജനങ്ങൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മത്സരിച്ച 25 മണ്ഡലങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ഇതിനായി ഉടൻതന്നെ കമ്മിറ്റികൾ ചേർന്ന് തുടർ നടപടി സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.Also Read: “ബജറ്റ് എലിയെ പ്രസവിച്ച മലയായി മാറി”; കോർപറേറ്റുകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ മുട്ടുകുത്തുന്നുവെന്ന് ബിനോയ് വിശ്വംജൂലൈ 3 മുതൽ 16 വരെ എല്ലാ പാർട്ടി മെമ്പർമാരെയും ഉൾക്കൊള്ളുന്ന പരിപാടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് നിയമസഭാ കക്ഷിയോഗം യഥാസമയം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ച എന്തിനാണെന്നും ഇത് ഇടതുപക്ഷമാണെന്നും ജനാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉപ നേതാവ് സ്ഥാനം വലിയ പദവിയെ അല്ലെന്നും ഇത് ആ സമയത്ത് തീരുമാനിക്കപ്പെടുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.തങ്ങളെ വിമർശിക്കുന്നവരെ ശത്രുവായി അല്ല കാണുന്നതെന്നും അവരെ ആട്ടി അകറ്റാൻ ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പാർട്ടി പഠിച്ചു തിരിച്ചുവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.The post പാർട്ടി യോഗങ്ങളെ കുറിച്ച് മാധ്യമങ്ങൾ വലിയ ഊഹാ പോഹങ്ങൾ പ്രചരിപ്പിച്ചു: ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.