അമേരിക്കയിൽ ഇറാൻ ഫുട്ബോൾ ടീമിന് യാത്രാവിലക്ക്; ഫിഫയ്ക്ക് പരാതി നൽകി

Wait 5 sec.

ലോകകപ്പ് മത്സരത്തിനായി അമേരിക്കയിലെത്തിയ തങ്ങൾക്ക് അനാവശ്യ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ വക്താവ്.“ടൂർണമെന്റിനുള്ള തയ്യാറെടുപ്പ് ഷെഡ്യൂൾ വളരെ മുൻകൂട്ടി സമർപ്പിച്ചിട്ടും, ഇറാന്റെ ദേശീയ ഫുട്ബോൾ ടീമിന് സംഘാടകർ തുടർച്ചയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഇത് ടീമിന്‍റെ ടെക്നിക്കൽ സ്റ്റാഫിനെയും കളിക്കാരെയും ഒരേപോലെ ബാധിച്ചിട്ടുണ്ട്” ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ വക്താവ് പറഞ്ഞതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഈ വിഷയത്തിൽ ഫിഫയ്ക്ക് പരാതി നൽകിയിരിക്കുകയാണ് ഇറാനിയൻ ഫുട്ബോൾ അധികൃതർ.ഞായറാഴ്ച ലോസ് ഏഞ്ചൽസിൽ ബെൽജിയത്തിനെതിരായ അടുത്ത ഗ്രൂപ്പ് മത്സരത്തിന് രണ്ട് ദിവസം മുമ്പ് മെക്സിക്കോയിലെ ടിജുവാനയിലുള്ള ബേസ് ക്യാമ്പിൽ നിന്ന് അമേരിക്കയിലേക്ക് പുറപ്പെടാനായിരുന്നു ഇറാൻ ടീമിന്‍റെ പദ്ധതി. എന്നാൽ തങ്ങൾക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടതായി ഇറാനിയൻ ഫെഡറേഷൻ ആരോപിച്ചു.“ലോസ് ഏഞ്ചൽസിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് മത്സരം നടക്കുമെന്നതിനാൽ, മത്സരത്തിന് രണ്ട് ദിവസം മുമ്പ് ടീമിനെ ലോസ് ഏഞ്ചൽസിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ അഭ്യർത്ഥിച്ചു. കളിക്കാർക്ക് മത്സര സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അവസാനഘട്ട പരിശീലനവും തയ്യാറെടുപ്പും ലക്ഷ്യമിട്ടായിരുന്നു നേരത്തെ അമേരിക്കയിലേക്ക് പോകാൻ അനുമതി തേടിയത്. എന്നാൽ തങ്ങളുടെ ആവശ്യം നിരസിക്കപ്പെടുകയായിരുന്നു”- ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ വക്താവ് പറഞ്ഞു.Also Read- ഫിഫ ലോകകപ്പ് 2026: ചരിത്രത്തിൽ ഇടം പിടിച്ച് ചെക്കിയ – ദക്ഷിണാഫ്രിക്ക പോരാട്ടം; കാരണം അറിയാമോ?അമേരിക്കയിൽ നടക്കുന്ന മത്സരങ്ങൾക്ക്, അതേദിവസം മാത്രമാണ് ഇറാന് അവിടേക്ക് എത്താനാകുക. മത്സരം പൂർത്തിയായി ഉടനടി തന്നെ ടീം അമേരിക്ക വിടുകയും ചെയ്യണം, ഇതാണ് ഇറാനിയൻ ടീമിന് നൽകിയിരിക്കുന്ന നിർദേശം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ താരതമ്യേനെ ദുർബലരായ ന്യൂസിലാൻഡിനോട് ഇറാന് സമനില വഴങ്ങേണ്ടിവന്നു.The post അമേരിക്കയിൽ ഇറാൻ ഫുട്ബോൾ ടീമിന് യാത്രാവിലക്ക്; ഫിഫയ്ക്ക് പരാതി നൽകി appeared first on Kairali News | Kairali News Live.