യുഡിഎഫ് സർക്കാർ ഇന്ന് പ്രഖ്യാപിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റെന്ന് പി രാജീവ്. എംഎസ്എംഇകളെക്കുറിച്ചുള്ളത് കാഴ്ചപ്പാടില്ലാത്ത പ്രഖ്യാപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.വ്യവസായ മേഖലയ്ക്ക് നൽകിയതിൽ 302 കോടി രൂപ കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലയെ പൂർണമായും കൈയൊഴിഞ്ഞുവെന്നും പൊതുമേഖലയുടെ ഭൂമി പൊതുമേഖലയ്ക്ക് ഉപയോഗിക്കണമെന്ന കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം വിമർശിച്ചു. പുതുക്കിയ ബജറ്റ് പ്രസംഗമാണിതെന്നും പുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു.The post പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റ്; പി രാജീവ് appeared first on Kairali News | Kairali News Live.